Tag: school

Total 21 Posts

‘കുട്ടികള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല’; പുതുപ്പണം ജെ.എന്‍.എം സ്കൂള്‍ പ്രിന്‍സിപ്പാളിനെതിരെയുള്ള ഹര്‍ജിയില്‍ ഹര്‍ജിയില്‍ ബാലാവകാശ കമ്മിഷന്‍

വടകര: സ്കൂളുകളില്‍ ഫോണ്‍ പരിശോധന വേണ്ടെന്ന് ബാലാവകാശ കമ്മിഷന്‍. കോഴിക്കോട് വടകര സ്വദേശിയായ വിദ്യാർഥിയുടെ മൊബൈൽ ഫോൺ സ്കൂൾ അധികൃതർ പിടിച്ചെടുത്തതിനെതിരെ അച്ഛന്‍ നൽകിയ ഹർജിയിലാണ് ഉത്തരവ്. സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമുണ്ടാകുന്ന തരത്തിലുള്ള ദേഹപരിശോധന / ബാഗ് പരിശോധന മുതലായവ കർശനമായി നിരോധിക്കണമെന്നാണ് ബാലാവകശാ കമ്മിഷന്‍റെ ഉത്തരവ്. വടകര പുതുപ്പണം കുളങ്ങരത്ത്

കുട്ടികൾക്ക് ക്ലാസ് കട്ട് ചെയ്യാതെ കലോത്സവം കാണാം; കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വിദ്യാലയങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി. മനോജ് കുമാര്‍ അറിയിച്ചു.

വടകരയില്‍ ക്ലാസിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള വാക്കുതര്‍ക്കം; ക്ലാസില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച് രക്ഷിതാവ്

വടകര: ക്ലാസില്‍ അതിക്രമിച്ച് കയറി  വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതായി പരാതി. എം.യു.എം. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കഴിഞ്ഞ ദിവസം രാവിലെ പത്തരയ്ക്കാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ മുഹമ്മദ് ഫാദില്‍ (14) ഷാമില്‍ (14) എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. മുന്‍ദിവസങ്ങളില്‍ ക്ലാസിലെ ഏതാനും കുട്ടികള്‍ തമ്മില്‍ ചെറിയ വാക്ക് തര്‍ക്കങ്ങളും അസ്വാരസ്യങ്ങളും ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഒരു

ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി ക്ലാസുകള്‍ ആരംഭിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ക്ലാസ്സുകള്‍ ആരംഭിച്ചു. 3,08,000 കുട്ടികളാണ് ഇന്ന് വിവിധ വിഭാഗങ്ങളിലായി ക്ലാസുകളിലെത്തുക. മറ്റ് ക്ലാസുകളിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താത്ത വിധം പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. മൂന്നാം അലോട്‌മെന്റിലെ പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ നീട്ടിയിട്ടുണ്ട്. മാനേജ്മെന്റ് –

75മത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ ആന്തട്ട ഗവ.യു.പി.സ്‌കൂള്‍, ഭീമന്‍ ത്രിവര്‍ണ ബാനര്‍ ഒരുക്കി ആഘോഷങ്ങള്‍ക്ക് തുടക്കമായി

കൊയിലാണ്ടി: 75-ാംമത് സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിച്ച് ആന്തട്ട ഗവ.യു.പി.സ്‌കൂള്‍. ഇതിന് മുന്നോടിയായി ഭീമന്‍ ത്രിവര്‍ണ ബാനര്‍ ഒരുങ്ങി. സ്‌കൂളിന്റെ കവാടത്തിനരികിലാണ് ബാനര്‍ ഒരുക്കിയിരിക്കുന്നത്. മൂന്ന് മീറ്റര്‍ വീതിയില്‍ 20 മീറ്റര്‍ നീളത്തിലാണ് ബാനര്‍ ഒരുങ്ങിയത്. കേണല്‍ മാധവന്‍ നായര്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഡ്രോണ്‍ ഉപയോഗിച്ച് പുഷ്പവൃഷ്ടി , പതാക പറത്തല്‍

‘കുട്ടികള്‍ ചതിക്കപ്പെടാതിരിക്കാന്‍ നമുക്ക് മുന്‍കരുതലെടുക്കാം’; കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ദുരുപയോഗവും സൈബര്‍ ലോകത്തെ ചതിക്കുഴികളും, പെരുവട്ടൂര്‍ എല്‍.പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ്

കൊയിലാണ്ടി: പെരുവട്ടൂര്‍ എല്‍ – പി, സ്‌കൂള്‍ ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി. മൊബൈല്‍ ഫോണിന്റെ ദുരുപയോഗം സൈബര്‍ ലോകത്തെ ചതിക്കുഴികള്‍, കുട്ടികളില്‍ കണ്ടു വരുന്ന വിവിധതരം ഗെയിം, നല്ല ആരോഗ്യ ശീലയും എന്നിവയെപ്പറ്റി ക്ലാസില്‍ വിഷദമായി സംസാരിച്ചു. ഫറോക്ക് ട്രയിനിംഗ് കോളേജിലെ പ്രഫസ്സര്‍ ഡോ ജൗഹര്‍ മുനവ്വിര്‍ ആണ് ക്ലാസ്

പരിശോധനയില്‍ സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തി; പാതിവഴിയിലായ 45ഓളം കുട്ടികളെ വീട്ടിലെത്തിക്കാന്‍ വളയം പിടിച്ച് കോഴിക്കോട്ടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍

കോഴിക്കോട്: സ്‌കൂള്‍ ബസുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഡ്രൈവര്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതോടെ പെരുവഴിയിലായ വിദ്യാര്‍ഥികള്‍ക്ക് തുണയായി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റിനുരാജ്. ഡ്രൈവറെ മാറ്റിനിര്‍ത്തി റിനുരാജ് തന്നെ ബസ് എടുത്ത് ബസിലുണ്ടായിരുന്ന 45ഓളം വിദ്യാര്‍ഥികളെ കൃത്യസമയത്ത് തന്നെ വീട്ടിലെത്തിക്കുകയായിരുന്നു. ബസ് ഓടിച്ചിരുന്ന ഡ്രൈവറുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞതാണെന്ന് പരിശോധനയില്‍ വ്യക്തമായതോടെ വാഹനം

വിദ്യാർത്ഥികൾക്കിത് വേറിട്ട അനുഭവം; പെരുവട്ടൂർ എൽ.പി സ്കൂളിൽ ജനാധിപത്യരീതിയിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്   

കൊയിലാണ്ടി: നിയന്ത്രിക്കാൻ പ്രിസൈഡിങ് ഓഫീസർ. ചുമതലകൾ നിർവ്വഹിക്കാൻ ഫസ്റ്റ് പോളിങ് ഓഫീസറും സെക്കൻഡ് പോളിങ് ഓഫീസറും. വോട്ട് ചെയ്യാനായി ഇരുനൂറോളം പേർ. പൂർണ്ണ നിയന്ത്രണം കുട്ടിപ്പൊലീസിന്. നമ്മുടെ നാട്ടിൽ നടക്കുന്ന ഏതൊരു പൊതു തെരഞ്ഞെടുപ്പിനെയും അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് പെരുവട്ടൂർ എൽ.പി സ്കൂളിൽ ലീഡറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടന്നത്. ജനാധിപത്യത്തിന്റെ ആദ്യപാഠങ്ങൾ സ്കൂളിൽ നിന്ന് തന്നെ അറിഞ്ഞതിന്റെ

ആഘോഷമാക്കി കുരുന്നുകൾ; കൊയിലാണ്ടിയിലെ വിവിധ സ്കൂളുകളിൽ പ്രവേശനോത്സവം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധ സ്കൂളുകളിൽ പ്രവേശനോത്സവം ആഘോഷിച്ചു. പുറക്കാട് നോർത്ത് എൽ.പി സ്കൂൾ പുറക്കാട് നോർത്ത് എൽ.പി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം തിക്കോടി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രാമചന്ദ്രൻ കുയ്യണ്ടി ഉദ്‌ഘാടനം ചെയ്തു. രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് സത്യൻ പുളിഞ്ഞോളി നയിച്ചു. പി.ടി.എ പ്രസിഡന്റ്‌ മോഹൻദാസ് അയോത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ അനിൽ

കേറിവാ മക്കളേ… പ്രവേശനോത്സവത്തിന് തയ്യാറെടുത്ത് കൊയിലാണ്ടിയും; മിക്‌സഡ് ആക്കിയശേഷമുള്ള ആദ്യ അധ്യയന വര്‍ഷം ആഘോഷിക്കാനൊരുങ്ങി കൊയിലാണ്ടിയിലെ പഴയ ഗേള്‍സ് സ്‌കൂള്‍

കൊയിലാണ്ടി: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിലെ സ്‌കൂളുകള്‍ എല്ലാം ഇന്ന് പൂര്‍ണ അധ്യയന വര്‍ഷത്തിലേക്ക് കാലെടുത്തുവെക്കുകയാണ്. പൊതുവിദ്യാഭ്യാസ മേഖലയിലെ 13,000 സ്‌കൂളകളാണ് ഇന്ന് തുറക്കുന്നത്. കൊയിലാണ്ടി സബ് ജില്ലയിലെ 73 സ്‌കൂളുകളും ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം എല്ലാ സ്‌കൂളുകളിലും പൂര്‍ത്തിയായി. കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇത്തവണ ആണ്‍ പെണ്‍