പാലക്കുളത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ആറ് പേര്‍ക്ക് ഗുരുതര പരിക്ക്


കൊയിലാണ്ടി: പാലക്കുളത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. ആറ് പേര്‍ക്ക് ഗുരുതര പരിക്ക്. നിര്‍ത്തിയിട്ട കാര്‍, ടാറ്റയുടെ ഏസ് വാഹനം എന്നിവയില്‍ ലോറി ഇടിക്കുകയായിരുന്നു.

ഇന്ന് 10.45 യോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന കുട്ടികൾ അടക്കം ആറ് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.