കൂമുളളിയില്‍ കിണറ്റില്‍ വീണ സ്ത്രീയെ രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാ സേന


മൊടക്കല്ലൂര്‍: കിണറ്റില്‍ വീണ സ്ത്രീയെ രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാസേന. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മൊടക്കല്ലൂര്‍ കൂമുളളി തിരുമംഗലത്ത് ഹൗസ് പുഷ്പയെയാണ് രക്ഷപ്പെടുത്തിയത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുമ്പോള്‍ നാട്ടുകാരനായ സുകേഷ് സ്ത്രീയെ കസേരയില്‍ ചേര്‍ത്ത് കെട്ടി പിടിച്ചു നില്‍ക്കുകയായിരുന്നു. ശേഷം സേനാംഗങ്ങള്‍ റസ്‌ക്യൂ നെറ്റിന്റെ സഹായത്തോടെ രണ്ടുപേരെയും സുരക്ഷിതമായി കരക്ക് എത്തിക്കുകയും ശേഷം സ്ത്രീയെ കൊയിലാണ്ടി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ എത്തിക്കുകയും ചെയ്തു.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ് പി.കെ യുടെ നേതൃത്വത്തില്‍ ഗ്രേഡ് എ.എസ്.ടി.ഓ മജീദ് എം, ജനാര്‍ദ്ദനന്‍ എസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സിജിത്ത് സി, ബബീഷ് പി.എം, വിഷ്ണു എസ്, ഷാജു, ഹോം ഗാര്‍ഡ് ഓംപ്രകാശ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.