പയ്യോളിയില്‍ ട്രെയിനില്‍ നിന്നും വീണ് യുവാവിന് പരിക്ക്


പയ്യോളി: ട്രെയിനില്‍ നിന്നും വീണ്‌ ഒരാള്‍ക്ക് പരിക്ക്. അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിന് സമീപത്ത്‌ ഇന്ന് വൈകിട്ട് 6.15 ഓടെയായിരുന്നു സംഭവം.

തിരുവനന്തപുരം സ്വദേശി രാജേഷ് ആണ് അപകടത്തില്‍പെട്ടത്. മസ്ജിദിന് സമീപത്തെ ഡ്രെയിനേജില്‍ തലയിടിച്ച് പരിക്കേറ്റ നിലയില്‍ റെയില്‍വേയുടെ ടിആര്‍ഡി സ്റ്റാഫുകളാണ് ഇയാളെ കണ്ടെത്തിയത്.

മാഹിയില്‍ ജോലി ചെയ്യുന്ന രാജേഷ് താമസസ്ഥലമായ കോഴിക്കോട്ടേക്ക് പോവുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.