Tag: Train

Total 65 Posts

മാവേലി എക്‌സ്പ്രസില്‍ നിന്നും വീണ യുവാവ് ആനക്കുളം റെയില്‍വേ ട്രാക്കിനരികില്‍ മരിച്ച നിലയില്‍; സുഹൃത്തിന് പരിക്ക്

കൊല്ലം: മാവേലി എക്‌സ്പ്രസില്‍ നിന്നും വീണ യുവാവിന്റെ മൃതദേഹം ആനക്കുളം റെയില്‍വേ ട്രാക്കിനരികില്‍ കണ്ടെത്തി. റെയില്‍വേയുടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് വീണ നിലയിലായിരുന്നു മൃതദേഹം. മലപ്പുറം സ്വദേശി റില്‍ഷാദ് ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു. നാലുപേര്‍ ഒരുമിച്ച് മൂംകാംബിക യാത്ര കഴിഞ്ഞ് മടങ്ങിവരികയാണെന്നാണ് ഇവർ പറഞ്ഞത്. ട്രെയിനില്‍ നിന്നും യുവാവ് വീണത് കണ്ടതോടെ സുഹൃത്തുക്കള്‍ ചെയില്‍വലിച്ച്

യാത്രക്കാരിലൊരാള്‍ വീണെന്ന് സംശയം, മാവേലി എക്‌സ്‌പ്രൈസ് കൊല്ലം റെയില്‍വേ ഗേറ്റീന് സമീപം നിര്‍ത്തി; അരമണിക്കൂറിലേറെ വാഹനഗതാഗതം തടസപ്പെട്ടു

കൊല്ലം: യാത്രക്കാരിലൊരാള്‍ വീണെന്ന സംശയത്തെ തുടര്‍ന്ന് കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം അരമണിക്കൂറോളം ട്രെയിന്‍ നിര്‍ത്തിയിട്ടു. മംഗളുരു സെന്‍ട്രലില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്‌സ്പ്രസാണ് നിര്‍ത്തിയത്. ട്രെയിനില്‍ നിന്ന് വീണതായി സംശയിക്കുന്നയാളുടെ സുഹൃത്തും ചില യാത്രക്കാരും ചെയില്‍വലിച്ചതിനെ തുടര്‍ന്നാണ് ട്രെയിന്‍ നിര്‍ത്തിയത് റെയില്‍വേ അധികൃതര്‍ പുറത്തിറങ്ങി ഏറെ നേരം പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

കൊയിലാണ്ടിയിലും സ്‌റ്റോപ്പ്; ബംഗളുരു-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോടുവരെ നീട്ടി

കൊയിലാണ്ടി: ബംഗളുരു-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോടുവരെ നീട്ടണമെന്ന ആവശ്യത്തിന് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കിയതായി എം.കെ.രാഘവന്‍ എം.പി. തലശ്ശേരി, വടകര, കൊയിലാണ്ടി സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. സര്‍വ്വീസ് തുടങ്ങുന്ന തിയ്യതി ഉടന്‍ പ്രഖ്യാപിക്കും. ബംഗളുരുവില്‍ നിന്ന് രാത്രി 9.35ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് 10.55ന് കണ്ണൂരും 12.40ന് കോഴിക്കോട്ടും എത്തും. കോഴിക്കോട് നിന്ന് മൂന്നരക്കാണ് ബംഗളുരുവിലേക്ക് പുറപ്പെടുക. പുലര്‍ച്ചെ

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; പാലക്കാട് ആർ.പി.എഫ് സംഘം വെള്ളറക്കാട് എത്തി അന്വേഷണം നടത്തി

കൊയിലാണ്ടി: വന്ദേഭാരത് ട്രെയിനിന് നേരെ വെള്ളറക്കാട് വെച്ച് കല്ലേറുണ്ടായ സംഭവത്തില്‍ പാലക്കാട് ആർ.പി.എഫ് സംഘം വെള്ളറക്കാട് എത്തി അന്വേഷണം നടത്തി. സംഭവത്തില്‍ ലോക്കോ പൈലറ്റ് മൊഴി നല്‍കാത്തതിനെ തുടർന്ന് അന്വേഷണം വഴി മുട്ടി നിന്ന സാഹചര്യത്തിലാണ്‌ പാലക്കാട് നിന്ന് ഡിവിഷണൽ സെക്യൂരിറ്റി കമാന്റിന്റെ നേതൃത്വത്തിൽ ഉയർന്ന ആർ.പി.എഫ് സംഘം വെള്ളറക്കാട് എത്തിയത്‌. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വന്ദേ

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും ചാടി ഇറങ്ങാന്‍ ശ്രമിച്ചു; പയ്യോളിയിൽ ട്രെയിനിൽ നിന്ന് വീണ് അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്

പയ്യോളി: പയ്യോളിയില്‍ തീവണ്ടിയില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിച്ച അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്. കൊല്ലം കുളത്തൂപ്പാഴ സ്വദേശികളായ സുനിത(44), മകള്‍ ഷഹന(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പയ്യോളിയിലെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. പയ്യോളി സ്‌റ്റേഷനിലായിരുന്നു ഇരുവര്‍ക്കും ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ട്രെയില്‍ പയ്യോളിയില്‍ എത്തിയത് ഇവര്‍ അറിഞ്ഞില്ല. ശേഷം ട്രെയിന്‍ മുന്നോട്ട് നീങ്ങിയതോടെ ചാടിയിറങ്ങാന്‍

കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

കൊയിലാണ്ടി: പാലക്കുളം റെയില്‍വേ ട്രാക്കില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഇന്ന് ഒരുമണിയോടെയാണ് മൃതദേഹം കണ്ടത്. തടിച്ച ശരീരപ്രകൃതമാണ് മരിച്ചയാള്‍ക്ക്. ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ്‌ നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

വന്ദേ ഭാരതിന് വേണ്ടി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നത് അവസാനിപ്പിക്കണം; പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് നിവേദനവുമായി മര്‍ഡാക്ക്

കോഴിക്കോട്: വന്ദേ ഭാരത് ട്രെയിന്‍ കടന്നു പോകുന്നതിനു മറ്റു ട്രൈനുകള്‍ മണിക്കൂറുകളോളം പിടിച്ചിടുന്നത് അവസാനിപ്പിക്കണമെന്ന് മലബാര്‍ റെയില്‍വേ ഡെവലപ്പ് മെന്റ് കൗണ്‍സില്‍ (മര്‍ഡാക്) ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെടണമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. പാസ്സഞ്ചര്‍ ട്രൈനുകള്‍ പിടിച്ചു വെച്ചത് മൂലം കഴിഞ്ഞ ദിവസങ്ങളില്‍ പരശുറാം എക്‌സ്പ്രസ്സിലെ ലോക്കല്‍ കമ്പാര്‍ട്ടുമെന്റില്‍ കുത്തിനിറച്ചു യാത്ര

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ട്രെയിനില്‍ കയറിയ സ്ത്രീയേയും മകളേയും ടി.ടി.ഇ തള്ളിയിട്ടതായി പരാതി

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ട്രെയിനില്‍ കയറിയ സ്ത്രീയെയും മകളെയും ടി.ടി.ഇ പ്ലാറ്റ് ഫോമിലേക്ക് തള്ളിയിട്ടതായി പരാതി. ജനറല്‍ ടിക്കറ്റുമായി ട2 കോച്ചില്‍ കയറിയെന്ന് പറഞ്ഞാണ് ടി.ടി.ഇ തള്ളിയിട്ടതെന്ന് കണ്ണൂര്‍ സ്വദേശിയായ ശരീഫയും മകളും പറഞ്ഞു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേത്രാവതി എക്‌സ്പ്രസ് പുറപ്പെടുമ്പോഴാണ് സംഭവം നടന്നത്. ഇവര്‍ പൊലീസില്‍ പരാതി നല്‍കി.

കൊയിലാണ്ടിയില്‍ അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊയിലാണ്ടി: റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം റെയില്‍പാളത്തില്‍ അജ്ഞാതന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. ഏതാണ്ട് അന്‍പത് വയസ് പ്രായം തോന്നും. വൈകുന്നേരം ഏഴരയോടെയാണ് മൃതദേഹം കണ്ടത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് കൊയിലാണ്ടി സ്വദേശിയായ യുവാവിന് ഗുരുതരമായ പരിക്ക്; അപകടം തൃശൂരില്‍

കൊയിലാണ്ടി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് കൊയിലാണ്ടി സ്വദേശിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കൊയിലാണ്ടി സ്വദേശിയായ ബിജു ബാലകൃഷ്ണനാണ് (37) പരിക്കേറ്റത്. തൃശൂര്‍ ജില്ലയിലെ പൂങ്കുന്നം റെയില്‍വേ സ്റ്റേഷനിലാണ് അപകടം ഉണ്ടായത്. എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ നിന്ന് പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ കാല് വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ ബിജുവിനെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍