Tag: koyiladny

Total 20 Posts

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കുക; ആവശ്യവുമായി കേരള എന്‍.ജി.ഒ യൂണിയന്‍ കൊയിലാണ്ടി ഏരിയ സമ്മേളനം

കൊയിലാണ്ടി: കേരള എന്‍ ജി ഒ യൂണിയന്‍ 59മത് കൊയിലാണ്ടി ഏരിയ സമ്മേളനം നടന്നു. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കുക എന്ന ആവശ്യം പ്രമേയത്തിലൂടെ സമ്മേളനം ഉന്നയിച്ചു. ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നിരവധി പേരാണ് പങ്കാളികളായത്. സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് സുശീല ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഏരിയ

ശുചിത്വ തീരം സുന്ദര തീരം; കടലോര സംരക്ഷണത്തിനായി തീരദേശത്ത് കടലോര നടത്തവുമായി മൂടാടി ഗ്രാമപഞ്ചായത്തും

മൂടാടി: ശുചിത്വ തീരം സുന്ദര തീരം പരിപാടിയുടെ ഭാഗമായി മൂടാടി തീരദേശത്ത് കടലോര നടത്തം സംഘടിപ്പിച്ചു. കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കാനുള്ള ‘ശുചിത്വ സാഗരം, സുന്ദര തീരം’ പദ്ധതിയുടെ തുടക്കമായാണ് കടലോര നടത്തം സംഘടിപ്പിച്ചത്. പാലക്കുളത്തു നിന്നും കോടിക്കല്‍ നിന്നും ആരംഭിച്ച രണ്ട് ജാഥകള്‍ വളയില്‍ ബീച്ചില്‍ സംഗമിച്ചു. സമാപന

കൊയിലാണ്ടി ഹാര്‍ബറില്‍ നടക്കേണ്ട വികസന പ്രവര്‍ത്തികള്‍ മുടങ്ങുമോ? എഞ്ചിനിയറിംഗ് ഓഫീസ് എടുത്ത് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഹാര്‍ബര്‍ എഞ്ചിനീയറിംങ്ങ് ഓഫീസ് എടുത്ത് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഹാര്‍ബര്‍ പണി പൂര്‍ത്തിയായതിനാലാണ് ഓഫീസ് എടുത്ത് മാറ്റുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഹാര്‍ബര്‍ പണിയുന്നതുമായി ബന്ധപ്പെട്ടാണ് കൊയിലാണ്ടിയില്‍ എഞ്ചിനീയറിംങ്ങ് ഓഫീസ് സ്ഥാപിച്ചത്. എന്നാല്‍ ഹാര്‍ബറില്‍ മത്സ്യതൊഴിലാളികള്‍ക്കായി നിരവധി വികസന പ്രവൃര്‍ത്തനങ്ങള്‍ ഇനിയും നടത്താനുണ്ട്. ഓഫീസ് എടുത്തു മാറ്റുന്നതോടെ ഹാര്‍ബറില്‍ മത്സ്യതൊഴിലാളികള്‍ക്കായി ഒരു

സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ തടവില്‍ മാസങ്ങളോളം ദുരിതം പേറിയ ഒരു കൊയിലാണ്ടിക്കാരന്‍; യാതനകളുടെ നാളുകള്‍ ‘ഏകശില’ യിലൂടെ വായനക്കാരിലേക്കെത്തിച്ച് മറ്റൊരു കൊയിലാണ്ടിക്കാരന്‍ അജു ശ്രീജേഷ്

കൊയിലാണ്ടി: സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ തടവില്‍ മാസങ്ങളോളം ദുരിതം പേറിയ കൊയിലാണ്ടിക്കാരന്റെ ജീവിതയാത്രയിലെ മറക്കാനാവാത്ത സംഭവങ്ങള്‍ താളുകളില്‍ പകര്‍ത്തി മറ്റൊരു കൊയിലാണ്ടിക്കാരന്‍. കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്ത ബിജേഷിന്റെ ജീവിതകഥയെ ആസ്പദമാക്കി അജു ശ്രീജേഷ് എഴുതിയ പുസ്തകം പ്രകാശനം ചെയ്തു. നമ്പ്രത്തുകര സ്വദേശി ബിജേഷ് ബാലകൃഷ്ണനെ സോമാലിയന്‍ കപ്പല്‍കൊള്ളക്കാര്‍ ആണ് തട്ടികൊണ്ടുപോയത്. തുടര്‍ന്ന് മാസങ്ങളോളം ഭര്‍ത്താവിനെ പറ്റി

വിയ്യൂര്‍ മണക്കുളങ്ങര നാരായണി അന്തരിച്ചു

കൊയിലാണ്ടി: വിയ്യൂര്‍ മണക്കുളങ്ങര നാരായണി അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്:പരേതനായ നാരായണന്‍. മക്കള്‍: രാജേഷ്, വിജീഷ്. മരുമകള്‍: അനഘ. സഹോദരങ്ങള്‍: ചാത്തു പുതുകുടി, പരേതനായ കുഞ്ഞികണാരന്‍. സഞ്ചയനം ചൊവ്വാഴ്ച summary: Viyyur Manakulangara Narayani passed away  

എറണാകുളത്തെത്തി പരിശോധന നടത്തി; പത്രങ്ങളില്‍ പരസ്യം നല്‍കി; ദീപക് ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

മേപ്പയ്യൂര്‍: കാണാതായ കൂനംവള്ളിക്കാവ് സ്വദേശി ദീപക്കിനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വീട്ടില്‍ നിന്നും എറണാകുളത്തേക്കെന്നു പറഞ്ഞാണ് ദീപക് തിരിച്ചത്. കഴിഞ്ഞദിവസങ്ങളില്‍ അന്വേഷണ സംഘം എറണാകുളത്തെത്തി വ്യാപകമായ അന്വേഷണം നടത്തിയിരുന്നതായി മേപ്പയ്യൂര്‍ സി.ഐ ഉണ്ണിക്കൃഷ്ണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇതുവരെ ദീപക്കിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ദീപക് ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും പൊലീസ്

‘ഐഡികാർഡിന് ഫോട്ടോ എടുക്കുന്നതിനായി കുട്ടിയെ ഒപ്പം വിടണം’; കുരുടിമുക്കിൽ ഒമ്നി വാനിലെത്തിയ മൂന്നം​ഗ സംഘം വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

അരിക്കുളം: കുരുടിമുക്കിലെ വീട്ടിൽ നിന്ന് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ​കുരുടിമുക്കിലെ കറുത്തേടത്ത് മിത്തൽ സാബത്തിൻ്റെ മകൾ ഫാത്തിമ ഷെറിനെയാണ് അധ്യാപകരെന്ന വ്യാജേന വീട്ടിലെത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമടങ്ങുന്ന സംഘം വീട്ടിലെത്തുകയും കുട്ടിക്ക് ഐഡികാർഡ് എടുത്തിട്ടില്ലെന്നും ഇതിനായി ഫോട്ടോ എടുക്കുന്നതിനായി കുട്ടിയെ യൂണിഫോമിൽ തങ്ങൾക്കൊപ്പം

ശ്രീ മുതുകൂറ്റിൽ പരദേവതാ ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു 

കൊയിലാണ്ടി: ശ്രീ പൊയിൽക്കാവ് മുതുകൂറ്റിൽ പരദേവതാ ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശം നടത്തുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ബ്രോഷർ പ്രകാശനം ചെയ്തു. ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ അഷ്ടബന്ധ നവീകരണ സമിതി രക്ഷാധികാരി പി.കണ്ണൻ ബ്രോഷർ സമിതി ജനറൽ കൺവീനർ എ.ശശീന്ദ്രന് നൽകി പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്രം മേൽശാന്തി അനന്തകൃഷ്‌ണൻ നമ്പൂതിരി, ബ്രോഷറിൽ ക്ഷേത്ര ഐതിഹ്യവും

അപേക്ഷ ഫീസ് വാങ്ങി ഇന്റർവ്യൂ നടത്തി, റാങ്ക് ലിസ്റ്റും തയ്യാറാക്കി, എന്നാൽ നിയമനം പിൻവാതിലിലൂടെ ബന്ധുക്കൾക്ക്; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ചട്ടം ലംഘിച്ച് സ്ഥിര നിയമനം നടത്തിയതിനെതിരെ പരാതിയുമായി ഡി.വൈ.എഫ്.ഐ

കൊല്ലം: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ചട്ടം ലംഘിച്ച് സ്ഥിര നിയമനം നടത്തിയതിനെതിരെ പരാതിയുമായി ഡി.വൈ.എഫ്.ഐ ആനക്കുളം മേഖല കമ്മിറ്റി. ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡ് അംഗങ്ങളുടെ ബന്ധുക്കളും സ്വന്തക്കാരുമായ താൽക്കാലിക ജീവനക്കാരെ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമിക്കാനാണ് നീക്കം നടക്കുന്നതിനെതിരെയാണ് പരാതി. ഓഗസ്റ്റ് 15ന് ചേർന്ന ട്രസ്റ്റി ബോർഡ് യോഗത്തിലെ രണ്ടാം നമ്പർ അജണ്ടയിലാണ് ആറ് താൽക്കാലിക ജീവനക്കാരെ

കീഴ്പയ്യൂരിലെ മീത്തലെ ഒതയോത്ത് നിവേദിനെ ഇടിച്ച കാറിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞു; കായണ്ണ സ്വദേശി അറസ്റ്റില്‍

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂരിലെ മീത്തലെ ഒതയോത്ത് നിവേദി(21)ന്റെ മരണത്തിന് ഇടയാക്കിയ വാഹനവും ഡ്രൈവറെയും തിരിച്ചറിഞ്ഞു. കായണ്ണബസാര്‍ സ്വദേശി കുറുപ്പന്‍വീട്ടില്‍ പ്രബീഷ് (42) ഓടിച്ച വെള്ള നിറത്തിലുള്ള കാറാണ് നിവേദിനെ ഇടിച്ചതെന്ന് മേപ്പയ്യൂര്‍ പൊലീസ് അറിയിച്ചു. പ്രബീഷിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പ്രബീഷിന്റെ കെ.എല്‍ 01AE284 മാരുതി കാറാണ് നിവേദിനെ ഇടിച്ചത്. ഇടിച്ച സമയത്ത് കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല.