കൊയിലാണ്ടി ഹാര്‍ബറില്‍ നടക്കേണ്ട വികസന പ്രവര്‍ത്തികള്‍ മുടങ്ങുമോ? എഞ്ചിനിയറിംഗ് ഓഫീസ് എടുത്ത് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഹാര്‍ബര്‍ എഞ്ചിനീയറിംങ്ങ് ഓഫീസ് എടുത്ത് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഹാര്‍ബര്‍ പണി പൂര്‍ത്തിയായതിനാലാണ് ഓഫീസ് എടുത്ത് മാറ്റുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

ഹാര്‍ബര്‍ പണിയുന്നതുമായി ബന്ധപ്പെട്ടാണ് കൊയിലാണ്ടിയില്‍ എഞ്ചിനീയറിംങ്ങ് ഓഫീസ് സ്ഥാപിച്ചത്. എന്നാല്‍ ഹാര്‍ബറില്‍ മത്സ്യതൊഴിലാളികള്‍ക്കായി നിരവധി വികസന പ്രവൃര്‍ത്തനങ്ങള്‍ ഇനിയും നടത്താനുണ്ട്. ഓഫീസ് എടുത്തു മാറ്റുന്നതോടെ ഹാര്‍ബറില്‍ മത്സ്യതൊഴിലാളികള്‍ക്കായി ഒരു പ്രവര്‍ത്തിയും നടത്താന്‍ കഴിയില്ല.

ഓഫിസ് ഇവിടെ നിന്നും മാറ്റുന്നതോടെ ഓഫീസിലെ അഞ്ചോളം തസ്തികകളും ഇല്ലാതാകും. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ കീഴില്‍ പുഴയോരം കേന്ദ്രീകരിച്ചും പാലങ്ങളടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഈ പ്രവര്‍ത്തികളെല്ലാം നിലയ്ക്കാന്‍ സാധ്യത ഏറെയാണ്. സാധാരണയായി ഇങ്ങിനെ ഒഫീസുകള്‍ സബ്ബ് ഡിവിഷന്‍ ഓഫീസായി നിലനിര്‍ത്താറുണ്ട്. മാത്രമല്ല കഴിഞ്ഞ ഒരു മാസമായി ജീവനകാര്‍ക്ക് ശമ്പളം മുടങ്ങിയിരിക്കുകയാണ്.

ഹാര്‍ബര്‍ ഓഫീസ് എടുത്തു മാറ്റുന്നതോടെ കൊയിലാണ്ടി ഹാര്‍ബറില്‍ ഇനിയും നടക്കേണ്ട വികസന ഒട്ടനവധി പദ്ധതികള്‍ നിലയ്ക്കാന്‍ സാധ്യത ഏറെയാണ് ആയിരകണക്കിന് മത്സ്യതൊഴിലാളികള്‍ ഹാര്‍ബര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

ജനപ്രതിനിധികളും, രാഷ്ട്രീയ സംഘടനകളും രംഗത്തിറങ്ങിയാലേ ഓഫീസ് എടുത്തുമാറ്റാന്‍ ഉള്ള നീക്കം ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ.

summary: Govt moves to move engineering office at koyilandy harbour