തെരുവുകള്‍ കീഴടക്കി നായ്ക്കള്‍; അപകടങ്ങള്‍ തുടര്‍ക്കഥകള്‍, അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് അരിക്കുളം പഞ്ചായത്ത് മോട്ടോര്‍ എംപ്ലോയിസ് യൂണിയന്‍


അരിക്കുളം: അരിക്കുളം ടൗണിലും സമീപ പ്രദേശങ്ങളിലും തെരുവു നായ്ക്കളുടെ ശല്യം വര്‍ദ്ധിക്കുന്നതായി പരാതി. ടൗണുകളും റോഡുകളും തെരുവുനായ്ക്കള്‍ കീഴടക്കിയിരിക്കുന്നു. ഇതുകാരണം വഴി നടക്കാന്‍ വടി കരുതേണ്ട അവസ്ഥയാണ്.

വൃദ്ധന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പകല്‍ വെളിച്ചത്തില്‍ പോലും റോഡിലൂടെ നടക്കാന്‍ സാധ്യമല്ല ഏതു നിമിഷവും തെരുവുനായ്ക്കളുടെ ആക്രമണം ഭയക്കേണ്ടിയിരിക്കുന്നു. റോഡിലൂടെ പോകുന്ന മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ക്കും തെരുവു നായ്ക്കള്‍ ഒരുവന്‍ ഭീഷണിയാണ്.

അധികൃതരുടെ ഭാഗത്തു നിന്നും ഇതിനൊരു ശാശ്വത പരിഹാരം ഉടന്‍ ഉണ്ടാവണമെന്ന് അരിക്കുളം പഞ്ചായത്ത് മോട്ടോര്‍ എംപ്ലോയിസ് യൂണിയന്‍ പ്രസിഡണ്ട് റിയാസ് ഊട്ടേരി ആവശ്യപ്പെട്ടു. ശ്രീധരന്‍ കണ്ണമ്പത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ പി കെ.കെ ബാബു, അനില്‍കുമാര്‍ അരിക്കുളം, നൗഷാദ് എം.പി എന്നിവര്‍ സംസാരിച്ചു.

അരിക്കുളം കുരുടിമുക്ക് ഭാഗങ്ങളിലെ തെരുവുനായ്ക്കളുടെ ദൃശ്യങ്ങള്‍ കാണാം

summary: there is a complaint that the nuisance of stray dogs is also increasing in the nearby areas of arikkulam town