പരമ്പരാഗത ആയുര്‍വേദ ചികിത്സകള്‍ മുതല്‍ പ്രസവാനന്തര ചികിത്സകള്‍ വരെ; 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊയിലാണ്ടിയില്‍ ആയുഷ്യ പുനര്‍ജനി ആയുര്‍വേദ ക്ലിനിക് ആരംഭിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ആയുഷ്യ പുനര്‍ജനി ആയുര്‍വേദ ക്ലിനിക് ആരംഭിച്ചു. മുന്‍സിപ്പാലിറ്റി 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്ലിനിക്ക് നിര്‍മ്മിച്ചിരിക്കുന്നത്. മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പരമ്പരാഗത ആയുര്‍വേദ ചികിത്സ, അമ്മയും കുഞ്ഞിനും ഉള്ള പ്രത്യേക പരിചരണം, പ്രസവശേഷം ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കാന്‍ ആവശ്യമായ ചികിത്സയും അമ്മ ആകാനുള്ള മാനസിക പിന്തുണയും പ്രസവസമയത്തെ സങ്കീര്‍ണതകള്‍ ഒഴിവാക്കാനുള്ള ഭക്ഷണ താമസ സൗകര്യവും ഒപ്പം ഹോം സര്‍വീസ് ഉള്‍പ്പെടെ വിവിധ ചികിത്സകള്‍ സാധാരണക്കാര്‍ക്കും ലഭ്യമാക്കുകയാണ് ആയുഷ്യ പുനര്‍ജനി ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്.

കൂടാതെ എല്ലാവിധ പഞ്ചകര്‍മ്മ ചികിത്സകളും ഗര്‍ഭിണി പരിചണവും ഇവിടെനിന്ന് ലഭിക്കുന്നതാണ്. കൊല്ലം ടൗണിന് പടിഞ്ഞാറ് ഭാഗം പിശാരികാവ് ക്ഷേത്രം റോഡില്‍ ഗായത്രി കല്യാണമണ്ഡപത്തിന് പിറകുവശം ഉഷ അപ്പാര്‍ട്ട്‌മെന്റിലാണ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 9645267047,9846357047

ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഫക്രുദീന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായി ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. പ്രജില, വാര്‍ഡ് കൗണ്‍സിലര്‍മാരായ ലിന്‍സി, ഷീബ അരീക്കല്‍, ഇന്‍ഡസ്ട്രിയല്‍ ഓഫീസര്‍ നിജീഷ് ആര്‍, അശ്വിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആയുര്‍വേദ ക്ലിനിക്ക് സേവനങ്ങള്‍ക്കായി ഈ നമ്പറില്‍ ബന്ധപ്പെടുക. ഫോണ്‍: 9645267047,9846357047.