koyilandynews.com
കൊയിലാണ്ടിക്കാർ ഇനി കോഴിക്കോടേക്ക് ഓടേണ്ട: നമുക്കും സ്വന്തമായി ഒരു മള്‍ട്ടിപ്ലക്സ് വരുന്നു; പ്രഖ്യാപനവുമായി ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും നഗരസഭയും
[top] കൊയിലാണ്ടി: കൊയിലാണ്ടിക്കാർക്ക് ഇനി നല്ലൊരു തിയേറ്റർ തേടി ബാലുശ്ശേരിയിലേക്കും കോഴിക്കോടേക്കും വണ്ടികയറേണ്ട. കൊയിലാണ്ടിയില്‍ തന്നെ മികച്ചൊരു തിയേറ്റർ എന്ന നാട്ടുകാരുടെ ദീർഘനാളത്തെ ആഗ്രഹം സഫലമാകാന്‍ പോകുന്നു. നഗരസഭ പണികഴിപ്പിച്ചുകൊണ്ടിരിക്കുന്ന ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സിലെ തിയേറ്റർ സമുച്ചയും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ഏറ്റെടുക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിയേറ്റർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയും മാജിക്
സൗജന്യ ടു വീലര്‍ മെക്കാനിക്ക് പരിശീലനം; നോക്കാം വിശദമായി
കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ ഗ്രാമവികസന മന്ത്രാലയത്തിന് കീഴില്‍ കോഴിക്കോട് മാത്തറയിലെ കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ ടു വീലര്‍ മെക്കാനിക്ക് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 30 ദിവസമാണ് പരിശീലനം. 18 മുതൽ 45 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് മൂന്ന്. ഫോണ്‍: 9447276470.
തിരുവങ്ങൂർ കണ്ണഞ്ചേരി നാരായണിഅന്തരിച്ചു
തിരുവങ്ങൂർ: കണ്ണഞ്ചേരി നാരായണി അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ കണ്ണഞ്ചേരി അപ്പുക്കുട്ടി. മക്കൾ:ശ്രീനിവാസൻ, വസന്ത, ബാബു, പ്രകാശൻ, രമേശൻ. മരുമക്കൾ സൗദാമിനി (മൊകേരി ), ചന്ദ്രൻ (നരിക്കുനി ), വിനോദിനി (പുറമേരി ),നിഷ (ആരാമ്പ്രം), സുധ (എടച്ചേരി). സഞ്ചയനം: ബുധനാഴ്‌ച.
ജോലി തേടുകയാണോ? ആയുർവേദ ഫാർമസിസ്റ്റ്, നഴ്സ് തസ്തികകളിൽ നിയമനം
കോഴിക്കോട്: ഭാരതീയ ചികിത്സാ വകുപ്പിൽ ആയുർവേദ ഫാർമസിസ്റ്റ്, നഴ്സ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന ഒരു വർഷത്തെ ഫാർമസി ട്രെയിനിങ് കോഴ്‌സ് പാസായവർ അല്ലെങ്കിൽ ബിഫാം (ആയുർവേദം) യോഗ്യതയുള്ളവർക്ക് ഫാർമസിസ്റ്റ് തസ്തികയിലേക്കും ആയുർവ്വേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന ഒരു വർഷത്തെ നഴ്സ് ട്രെയിനിങ് കോഴ്‌സ് പാസായവർ അല്ലെങ്കിൽ
മാലിദ്വീപിന്റെ ജീവിത അനുഭവങ്ങൾ തുറന്നുകാട്ടി ഡോ. ലാൽ രഞ്ജിത്തിന്റെ കീനെ റംഗളു; പുസ്തക ചർച്ച സംഘടിപ്പിച്ചു
കോഴിക്കോട്: മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഡോ. ലാൽ രഞ്ജിത്തിന്റെ മാലിദ്വീപ് ജീവിത അനുഭവങ്ങൾ ആസ്പദമാക്കിയുള്ള കീനെ റംഗളു എന്ന പുസ്തകത്തിന്റെ പുസ്തക ചർച്ച സംഘടിപ്പിച്ചു. പ്രകാശനം കഴിഞ്ഞ് നാലുമാസംകൊണ്ട് രണ്ടാം പതിപ്പിൽ എത്തിയ കീനെ രംഗളു വായനക്കാരുടെ ഇടയിൽ നല്ല റിവ്യൂ ലഭിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് മാതൃഭൂമി പുസ്തക ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് മാതൃഭൂമി ബുക്സിൽ നടന്ന
പുസ്തക ചർച്ച, വിദ്യാർത്ഥികൾക്കായി സാഹിത്യ, നാടക ശില്പശാലകൾ; കിതാബ് ഫെസ്റ്റ് ഏപ്രിൽ 28 ,29, 30 തീയതികളിൽ കൊയിലാണ്ടിയിൽ
കൊയിലാണ്ടി: യുവകലാസാഹിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയും കൊയിലാണ്ടി റെഡ് കർട്ടനും സംയുക്തമായി ഏപ്രിൽ 28 ,29, 30 തീയതികളിൽ കിതാബ് ഫെസ്റ്റിന്റെ രണ്ടാം പതിപ്പ് കൊയിലാണ്ടിയിൽ സംഘടിപ്പിക്കുന്നു. 28 ന് വൈകുന്നേരം 5 മണിക്ക് കൊയിലാണ്ടി ബസ്റ്റാൻറിലെ യു.എ.ഖാദർ പാർക്കിൽ വെച്ച് പ്രശസ്ത സിനിമ നടനും എഴുത്തുകാരനുമായ മധുപാൽ ഉദ്ഘാടനം നിർവഹിക്കും. കിതാബ് 2024 ഓർമ്മ
വേനൽചൂടിൽ ആശ്വാസമാവാൻ തണ്ണീർപന്തൽ; കൊയിലാണ്ടിയിൽ തണ്ണീർപന്തലൊരുക്കി കെഎസ്ടിഎ
കൊയിലാണ്ടി: ചുട്ടുപൊള്ളുന്ന വേനലിൽലിൽ പൊതുജനങ്ങൾക്ക് ശുദ്ധജലം നൽകുക എന്ന ലക്ഷ്യത്തോടെ കൊയിലാണ്ടിയിൽ കെഎസ്ടിഎയുടെ തണ്ണീർപന്തൽ. ബസ് സ്റ്റാൻഡ് പരിസരത്ത് കെഎസ്ടിഎ കൊയിലാണ്ടി ഉപജില്ല ഒരുക്കിയ തണ്ണീർപന്തൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡണ്ട് പി.പവിന അധ്യക്ഷത വഹിച്ചു . ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡി.
നടുവത്തൂർ കോഴിപ്പുറം കണ്ടി ബാബു അന്തരിച്ചു
നടുവത്തൂർ : കോഴിപ്പുറം കണ്ടി ബാബു അന്തരിച്ചു. അൻപത്തിയെട്ട് വയസായിരുന്നു. പരേതരായ ചന്തുക്കുട്ടി നായരുടെ അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ: രജനി മക്കൾ: അശ്വത് (കേരള പോലീസ് , അമൽ (ഗൾഫ്) മരുമകൾ: സജിന സഹോദരങ്ങൾ: ,കാർത്ത്യായനി അമ്മ (മരുതോങ്കര), ദേവി (മഞ്ചേരി), ജാനകി, പരേതരായ ബാലൻ നായർ, ദാമോദരൻ നായർ
സേവനത്തിനായി ഒരു ആംബുലൻസ് കൂടി; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് പുതിയ ആംബുലൻസ് നൽകി എംഎൽഎ
കൊയിലാണ്ടി: താലൂക്ക് ആശുപത്രിക്ക് വേണ്ടി കാനത്തിൽ ജമീല എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച ആംബുലൻസ് ആശുപത്രിക്ക് കെെമാറി. എം.എൽ.എ യുടെ പ്രത്യേക വികസന നിധി 2023-24ൽ നിന്നും 30 ലക്ഷം ചെലവഴിച്ചാണ് ആംബുലൻസ് വാങ്ങിയത്. ഉദ്ഘാടന ചടങ്ങ് എം.എൽ.എ കാനത്തിൽ ജമീല ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്
പരിശോധനയ്ക്കായി പുതിയ എക്‌സ്‌റേ മെഷ്യൻ; നവീകരിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ എക്‌സ്‌റേ ഡിപ്പാര്‍ട്ട്‌മെന്റ്
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ നഗരസഭ ഫണ്ടുപയോഗിച്ച് വാങ്ങിയ എക്‌സ്‌റേ മെഷിനും നവീകരിച്ച എക്‌സ്‌റേ ഡിപ്പാര്‍ട്ട്‌മെന്റും നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ 2024-25 വര്‍ഷത്തെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ എക്‌സ്‌റേ മെഷിന്‍ വാങ്ങിയത്. താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ