Tag: Koyilandy Harbour

Total 7 Posts

കൊയിലാണ്ടി ഹാര്‍ബറിന് സമീപം മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് കൊയിലാണ്ടി സ്വദേശി

കൊയിലാണ്ടി: ഹാര്‍ബറിന് സമീപം മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഹാര്‍ബറിന്റെ ശുചിമുറികള്‍ക്ക് സമീപമുള്ള ചതുപ്പില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വാഴവളപ്പില്‍ കസ്റ്റംസ് റോഡില്‍ അഭയന്‍ ആണ് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. ശനിയാഴ്ച രാത്രി മുതല്‍ അഭയനെ കാണാനില്ലായിരുന്നു. ഹാര്‍ബറിലെ തൊഴിലാളിയാണ് അഭയന്‍. കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം

ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തില്‍ കൊയിലാണ്ടിയും; ഹാര്‍ബര്‍ നവീകരണത്തിനായി കോടികള്‍

കൊയിലാണ്ടി: കൊയിലാണ്ടിയിലെ മത്സ്യബന്ധന മേഖലയ്ക്കും തൊഴിലാളികള്‍ക്കും പ്രതീക്ഷയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം. കൊയിലാണ്ടിയിലേതടക്കം സംസ്ഥാനത്തെ പ്രധാന ഹാര്‍ബറുകളുടെ നവീകരണത്തിന് ബജറ്റില്‍ തുക അനുവദിക്കുമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. സര്‍ക്കാറിനെ സംബന്ധിച്ച് ഏറെ പ്രാമുഖ്യം നല്‍കുന്ന മേഖലയാണ് മത്സ്യബന്ധന മേഖല. മത്സ്യബന്ധ മേഖലയിലെ ആധുനിക വത്കരണത്തിനാണ് ഊന്നല്‍ നല്‍കുന്നത്. ഒപ്പം തന്നെ മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കൊയിലാണ്ടി ഹാര്‍ബറില്‍ മാഹി സ്വദേശി പിടിയില്‍

കൊയിലാണ്ടി: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മാഹി സ്വദേശി കൊയിലാണ്ടി ഹാര്‍ബറില്‍ പിടിയിലായി. കൊയിലാണ്ടി എക്‌സൈസ് സംഘവും എലത്തൂര്‍ കോസ്റ്റല്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഹാര്‍ബറിലെ ശൗചാലയം നടത്തിപ്പുകാരനായ മനോഹരനെയാണ് കസ്റ്റഡിയിലെടുത്തത്. എലത്തൂര്‍ കോസ്റ്റല്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. മനോഹരനില്‍ നിന്ന് രണ്ടര കിലോഗ്രാം ഹാന്‍സ് ആണ് പിടികൂടിയത്.

കൊയിലാണ്ടി ഹാര്‍ബറില്‍ നടക്കേണ്ട വികസന പ്രവര്‍ത്തികള്‍ മുടങ്ങുമോ? എഞ്ചിനിയറിംഗ് ഓഫീസ് എടുത്ത് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഹാര്‍ബര്‍ എഞ്ചിനീയറിംങ്ങ് ഓഫീസ് എടുത്ത് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഹാര്‍ബര്‍ പണി പൂര്‍ത്തിയായതിനാലാണ് ഓഫീസ് എടുത്ത് മാറ്റുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഹാര്‍ബര്‍ പണിയുന്നതുമായി ബന്ധപ്പെട്ടാണ് കൊയിലാണ്ടിയില്‍ എഞ്ചിനീയറിംങ്ങ് ഓഫീസ് സ്ഥാപിച്ചത്. എന്നാല്‍ ഹാര്‍ബറില്‍ മത്സ്യതൊഴിലാളികള്‍ക്കായി നിരവധി വികസന പ്രവൃര്‍ത്തനങ്ങള്‍ ഇനിയും നടത്താനുണ്ട്. ഓഫീസ് എടുത്തു മാറ്റുന്നതോടെ ഹാര്‍ബറില്‍ മത്സ്യതൊഴിലാളികള്‍ക്കായി ഒരു

ചെറുമത്തിയും അയലയും ചെമ്മീനും കൂട്ടി കുശാലായി ഉണ്ണാം; കൊയിലാണ്ടിയിൽ ആർത്തിരമ്പുന്ന തീരകടലില്‍ വലയെറിഞ്ഞ് മത്സ്യ തൊഴിലാളികള്‍

കൊയിലാണ്ടി: കടല്‍ പ്രക്ഷുബ്ധമാണെങ്കിലും മീൻ പിടിക്കാൻ പോകാതിരിക്കാൻ പറ്റുമോ… ചെറു വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികൾ ഇറങ്ങി, തീരത്തോട് ചേര്‍ന്ന കടലില്‍. അഞ്ചോ ആറോ പേര്‍ക്ക് പോകാവുന്ന ചെറുവളളങ്ങളിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഇന്നലെ മീന്‍ പിടിക്കാനിറങ്ങിയത്. ആര്‍ത്തിരമ്പുന്ന കടലുകൾ അൽപ്പം ഭീതിയുണർത്തുന്നതായിരുന്നെങ്കിലും കടലമ്മയെ വിശ്വസിച്ച് അവർ ഇറങ്ങി, അന്നം കണ്ടെത്താൻ. തീരത്തോട് ചേര്‍ന്നുളള കടലില്‍ മീന്‍ പിടിക്കാനാരംഭിച്ചു. തിരകളോട്

ശക്തമായ കാറ്റ്; കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ രണ്ട് വഞ്ചികളുടെ മേല്‍ക്കൂര പുറങ്കടലില്‍ വച്ച് തകര്‍ന്നു

കൊയിലാണ്ടി: ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ രണ്ട് വഞ്ചികളുടെ മേല്‍ക്കൂര തകര്‍ന്നു. മത്സ്യത്തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള വൃന്ദാവനം, കര്‍ണ്ണന്‍ എന്നീ വഞ്ചികളുടെ മേല്‍ക്കൂരയാണ് അതിശക്തമായ കാറ്റിനെ തുടര്‍ന്ന് പുറങ്കടലില്‍ വച്ച് തകര്‍ന്നത്. വെള്ളിയാഴ്ച രാവിലെയാണ് മീന്‍ പിടിക്കാനായി ബോട്ടുകള്‍ കടലില്‍ പോയത്. ആഞ്ഞുവീശിയ കാറ്റില്‍ രണ്ട് ബോട്ടുകളുടെയും പന്തലുകള്‍ നശിക്കുകയായിരുന്നു. കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് അഞ്ച്

കൊയിലാണ്ടിയിൽ ശക്തമായ കടൽക്ഷോഭം; ഫൈബർ തോണി മറിഞ്ഞ് അപകടത്തിൽ പെട്ട മത്സ്യത്തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി

കൊയിലാണ്ടി: ഫൈബർ തോണി മറിഞ്ഞ് അപകടത്തിൽ പെട്ട മത്സ്യത്തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ശക്തമായ കടൽക്ഷോഭത്തെ തുടർന്നാണ് കൊയിലാണ്ടി ഹാർബറിലെ പുറംകടലിൽ ഫൈബർ തോണി മറിഞ്ഞത്. അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. പരപ്പിൽ മൊയ്തീൻ കുട്ടി (69), കാരക്കാട്ട് വളപ്പിൽ മുഹമ്മദ് റാഫി (45), പയ്യോളി സ്വദേശി മുസ്തഫ (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.