Tag: koyiladny

Total 20 Posts

മൂടാടി ഹില്‍ബസാര്‍ മനയില്‍ വളപ്പില്‍ രാഘവന്‍ അന്തരിച്ചു

കൊയിലാണ്ടി: മൂടാടി ഹില്‍ബസാര്‍ മനയില്‍ വളപ്പില്‍ രാഘവന്‍ അന്തരിച്ചു.എഴുപത്തി നാല് വയസ്സായിരുന്നു. മക്കള്‍: ഷെബു (പവിഴം ലൈറ്റ് & സൗണ്ട്‌സ്), ഷൈനു (സി.പി.എം ബ്രാഞ്ച് മെമ്പര്‍ ഹില്‍ ബാസാര്‍), സുനില. മരുമക്കള്‍: ഷിജി, സുജിന, രാമകൃഷ്ണന്‍ (വീരവഞ്ചേരി) സഹോദരങ്ങള്‍: മനോജ്, നാരായണി, ദേവി, ലീല, സരസ, സൗമിനി. summary: Raghavan passed away at Moodadi

ഓണം എത്തി ആഘോഷങ്ങള്‍ക്ക് ആരംഭം, പയ്യോളി കണ്ണൂര്‍ സര്‍വോദയ സംഘത്തിന്റെ ഖാദി ഗ്രാമോദ്യോഗ വിപണനമേളക്ക് ആരംഭം

പയ്യോളി: പ്രളയത്തിലും കോറോണയിലും മുങ്ങിപ്പോയ ഓണത്തെ മറന്ന് ഇത്തവണ പുതിയ ആഘോഷങ്ങള്‍ക്ക് തിരികൊളുത്തുകയാണ്. ഓണമെത്തിയതോടെ വിപണന മേളകള്‍ക്ക് തുടക്കമായി. പയ്യോളി പെരുമാള്‍പുരം എ.ഇ.ഒ ഓഫീസിന് സമീപം കണ്ണൂര്‍ സര്‍വോദയ സംഘത്തിന്റെ ഖാദി – ഗ്രാമോദ്യോഗ വിപണനമേള എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ആദ്യവില്പന കെ.പി.രമേശന്‍ ഏറ്റു വാങ്ങി. ഓണം പ്രമാണിച്ചാണ് മേള ആരംഭിച്ചിരിക്കുന്നത്. സെപ്തംബര്‍

തിരമാലകള്‍ക്കൊപ്പം തുള്ളിച്ചാടി മത്തികള്‍; കൊയിലാണ്ടിയില്‍ മത്തി ചാകര, കരയില്‍ നിന്ന് മീന്‍ പിടിച്ച് നാട്ടുകാര്‍

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കടലോരങ്ങളില്‍ മത്തി ചാകര. ഹാര്‍ബറിന് തെക്ക് ഭാഗത്തായി വിരുന്നുകണ്ടി മുതല്‍ ഏഴുകുടിക്കല്‍ വരെയാണ് മത്തികള്‍ കൂട്ടത്തോടെ കരയ്‌ക്കെത്തിയത്. ചാകരയുണ്ടെന്ന് അറിഞ്ഞതോടെ തിരക്കൊപ്പം കരയ്ക്കടിഞ്ഞ മത്തി വാരികൂട്ടുന്ന തിരക്കിലായിരുന്നു നാട്ടുകാര്‍. മണിക്കുറുകള്‍ തിരയില്‍ തുള്ളി ചാടിയ മത്തി എല്ലാവര്‍ക്കും അത്ഭുത കാഴ്ചയായി. രാവിലെ പത്ത് മണി വരെ മത്തി കരയ്ക്ക് അടിഞ്ഞെന്ന് പ്രദേശവാസികള്‍ കൊയിലാണ്ടി

ഉള്ളിയേരി സ്വദേശിയും എലത്തൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ പോലീസ് ഓഫീസര്‍ ആത്മഹത്യ ചെയ്ത നിലയില്‍

ഉളളിയേരി: ഉള്ളിയേരി സ്വദേശിയായ പോലീസ് ഓഫീസറെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എലത്തൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉള്ളിയേരി കീഴ് ആതകശ്ശേരി ബാജുവാണ് മരിച്ചത്. 47 വയസാണ്. പുലര്‍ച്ചെ ഒരുമണിയോടെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ബാജുവിനെ കണ്ടെത്തിയത്. ഉടനെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കക്ക് ശേഷം

കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങി; കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളത്തിൽ വിദ്യാര്‍ത്ഥി മരിച്ചു

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കുന്നതിനിടയിൽ വെള്ളിൽ മുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് എത്തിയാണ് വിദ്യാര്‍ത്ഥിയെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ

75മത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ ആന്തട്ട ഗവ.യു.പി.സ്‌കൂള്‍, ഭീമന്‍ ത്രിവര്‍ണ ബാനര്‍ ഒരുക്കി ആഘോഷങ്ങള്‍ക്ക് തുടക്കമായി

കൊയിലാണ്ടി: 75-ാംമത് സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിച്ച് ആന്തട്ട ഗവ.യു.പി.സ്‌കൂള്‍. ഇതിന് മുന്നോടിയായി ഭീമന്‍ ത്രിവര്‍ണ ബാനര്‍ ഒരുങ്ങി. സ്‌കൂളിന്റെ കവാടത്തിനരികിലാണ് ബാനര്‍ ഒരുക്കിയിരിക്കുന്നത്. മൂന്ന് മീറ്റര്‍ വീതിയില്‍ 20 മീറ്റര്‍ നീളത്തിലാണ് ബാനര്‍ ഒരുങ്ങിയത്. കേണല്‍ മാധവന്‍ നായര്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഡ്രോണ്‍ ഉപയോഗിച്ച് പുഷ്പവൃഷ്ടി , പതാക പറത്തല്‍

സൈനികനായിരുന്ന കൊല്ലം ഉണ്യേച്ചംപൊയിൽ നയനത്തിൽ കുട്ടൻ നായർ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം ഉണ്യേച്ചംപൊയിൽ നയനത്തിൽ കുട്ടൻ നായർ (മുൻ ആർമ്മി) അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: താര, പ്രശാന്ത് (വാട്ടർ അതോറിറ്റി), മനോജ് (മെഡിക്കൽ റപ്പ്). മരുമക്കൾ: ബാലകൃഷ്ണൻ (മുൻ കോഴിക്കോട് മെഡിക്കൽ കോളേജ് ജീവനക്കാരൻ), ദിവ്യ, മിലിത. സഞ്ചയനം വ്യാഴാഴ്ച നടക്കും.

മലബാറിന്റെ പോരാട്ടത്തില്‍ ചേമഞ്ചേരിയുടെ കഥകളും ഉണ്ട്, സ്വാതന്ത്ര്യ ചരിത്രത്തിലെ നാള്‍വഴികള്‍ അറിയാം

സുഹാനി.എസ്.കുമാര്‍ മലബാറിന്റെ പോരാട്ടത്തില്‍ ചേമഞ്ചേരിയുടെ വീര കഥകളുമുണ്ട് ഇന്നും അതിന്റെ അവശേഷിപ്പുകള്‍ ഇവിടെ ശേഷിക്കുന്നു. 1942 ഓഗസ്റ്റ് 8 ബോംബെയില്‍ ചേര്‍ന്ന എ.ഐ.സി.സി സമ്മേളനത്തിലാണ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കുന്നത്. തുടര്‍ന്ന് അന്നത്തെ മുന്‍നിര നേതാക്കളായ ഗാന്ധിജിയടക്കമുള്ളവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നു. ഇതായിരുന്നു വന്‍ പ്രതിഷേധത്തിന് വഴിവെച്ചത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം ജനം

നന്തിയിലെ മേൽപ്പാലത്തിലെ ടാറിംഗ്; ഗതാഗതക്കുരുക്കില്‍ ജനം വലഞ്ഞത് മണിക്കൂറുകള്‍ (വീഡിയോ കാണാം)

നന്തി: റോഡ് പണിയേ തുടര്‍ന്ന് നന്തിയില്‍ ഉണ്ടായ ഗതാഗതക്കുരുക്കില്‍ പെട്ട് ജനം വലഞ്ഞത് മണിക്കൂറുകൾ. മുന്നറിയിപ്പില്ലാതെ പ്രവര്‍ത്തികള്‍ ആരംഭിച്ചതിനാല്‍ നിരവധി ആവശ്യങ്ങള്‍ക്കായി നിരത്തില്‍ ഇറങ്ങിയ ആളുകൾ റോഡില്‍പ്പെട്ടു. നന്തി മേല്‍പ്പാലത്തിലെ റീടാറിങ്ങ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാലാണ് വാഹനങ്ങള്‍ കുറച്ച് മാത്രമായി കടത്തിവിട്ട് ഗതാഗതം നിയന്ത്രിച്ചത്. ചില വാഹനങ്ങള്‍ മറ്റു വഴിയെ തിരിഞ്ഞ് പോയെങ്കിലും കുരുക്കില്‍പ്പെട്ടവര്‍ മണിക്കൂറുകള്‍ നിരത്തില്‍

ശ്രദ്ധിക്കുക! കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: നാളെ രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഗുരുകുലം അരയങ്കാവ്, പോലീസ് സ്റ്റേഷൻ, കൊയിലാണ്ടി ടൗൺ, വലിയമങ്ങാട്, ചെറിയമങ്ങാട്‌,അരങ്ങാടത്ത്, കൊമോത്ത് കര എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.