നന്തിയിലെ മേൽപ്പാലത്തിലെ ടാറിംഗ്; ഗതാഗതക്കുരുക്കില്‍ ജനം വലഞ്ഞത് മണിക്കൂറുകള്‍ (വീഡിയോ കാണാം)


നന്തി: റോഡ് പണിയേ തുടര്‍ന്ന് നന്തിയില്‍ ഉണ്ടായ ഗതാഗതക്കുരുക്കില്‍ പെട്ട് ജനം വലഞ്ഞത് മണിക്കൂറുകൾ. മുന്നറിയിപ്പില്ലാതെ പ്രവര്‍ത്തികള്‍ ആരംഭിച്ചതിനാല്‍ നിരവധി ആവശ്യങ്ങള്‍ക്കായി നിരത്തില്‍ ഇറങ്ങിയ ആളുകൾ റോഡില്‍പ്പെട്ടു.

നന്തി മേല്‍പ്പാലത്തിലെ റീടാറിങ്ങ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാലാണ് വാഹനങ്ങള്‍ കുറച്ച് മാത്രമായി കടത്തിവിട്ട് ഗതാഗതം നിയന്ത്രിച്ചത്. ചില വാഹനങ്ങള്‍ മറ്റു വഴിയെ തിരിഞ്ഞ് പോയെങ്കിലും കുരുക്കില്‍പ്പെട്ടവര്‍ മണിക്കൂറുകള്‍ നിരത്തില്‍ തന്നെ നില്‍ക്കേണ്ടി വന്നു.

മഴകൂടി പെയ്താല്‍ ദേശീയ പാതയിലെ കുഴിക്കിണറുകള്‍ ബൈക്ക് യാത്രക്കാര്‍ക്കടക്കം മരണക്കിണര്‍ ആവുന്ന സാഹചര്യത്തിൽ നിരവധി പരാതികൾ ഉയർന്നിരുന്നു.

വീഡിയോ കാണാ:

summary: Tarring of flyover at Nandi; People stuck in traffic for hours