കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കുക; ആവശ്യവുമായി കേരള എന്‍.ജി.ഒ യൂണിയന്‍ കൊയിലാണ്ടി ഏരിയ സമ്മേളനം


കൊയിലാണ്ടി: കേരള എന്‍ ജി ഒ യൂണിയന്‍ 59മത് കൊയിലാണ്ടി ഏരിയ സമ്മേളനം നടന്നു. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കുക എന്ന ആവശ്യം പ്രമേയത്തിലൂടെ സമ്മേളനം ഉന്നയിച്ചു. ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നിരവധി പേരാണ് പങ്കാളികളായത്.

സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് സുശീല ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് കെ.മിനി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എക്‌സ് ക്രിസ്റ്റിദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജോയിന്റ് സെക്രട്ടറി എന്‍.കെ.സുജിത്ത് രക്തസാക്ഷി പ്രമേയവും വൈസ് പ്രസിഡന്റ് കെ.ബൈജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. വരവ് ചെലവ് കണക്ക് ട്രഷറര്‍ കെ.രജീഷ് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി കെ.ടി.വിജിത്ത് പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.രാജേഷ്, എം.കെ സജിത്ത് എന്നിവര്‍ സംസാരിച്ചു. കെ.മിനി പ്രസിഡന്റായും കെ.ബൈജു, കെ.കെ.സുധീഷ്‌കുമാര്‍ വൈസ് പ്രസിഡന്റുമാരായും എസ്.കെ.ജെയ്‌സി സെക്രട്ടറിയായും ജോയിന്റ് സെക്രട്ടറിമാരായി പി.കെ.അനില്‍കുമാര്‍, കെ.ടി.വിജിത്ത് എന്നിവരെയും കെ രജീഷിനെ ട്രഷറായും ഏരിയ ഭാരവാഹികളായി സമ്മേളനത്തില്‍ തെരഞ്ഞെടുത്തു.

summary: End neglect of Koyiladi railway station; Kerala NGO Union Koyilandi Area Conference with demand