കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം


കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ നാലുവര്‍ഷം ബിരുദ പ്രോഗ്രാമിലേക്കുള്ള 2024-2025 അധ്യയന വര്‍ഷത്തെ ഏകജാലക പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.

31 മെയ് വൈകീട്ട് അഞ്ച് മണി വരെ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങളും പ്രോസ്‌പെക്ട്‌സും admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫീസ് 600 / രൂപ (SC/ST/PWBD വിഭാഗത്തിന് 300 / രൂപ )

അലോട്ട്‌മെന്റ് തീയതി, കോളേജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ട തീയതി തുടങ്ങിയവ അതാത് സമയങ്ങളില്‍ വെബ്‌സൈറ്റിലൂടെയും, സര്‍വ്വകലാശാല പത്ര കുറിപ്പിലൂടെയും അറിയിക്കുന്നതാണ്.

ബിരുദ പ്രോഗ്രാമില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം പൂര്‍ത്തിയാക്കാന്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ചുവടെ കൊടുത്തിരിക്കുന്ന മൂന്ന് ഓപ്ഷനുകള്‍ ലഭ്യമാണ്

1. 3 വര്‍ഷത്തെ യു ജി ബിരുദം

2. 4 വര്‍ഷത്തെ യു ജി ബിരുദം( ഓണേഴ്‌സ് )

3. 4 വര്‍ഷത്തെ യു ജി ബിരുദം( ഓണേര്‍സ് വിത്ത് റിസര്‍ച്ച്).