ചൊക്ലിയില്‍ പതിമൂന്ന് വയസുകാരന്‍ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍


മാഹി: പള്ളൂരില്‍ പതിമൂന്ന് വയസുകാരനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോയ്യോട്ടുതെരു ഗണപതി ക്ഷേത്രത്തിനടുത്ത് ഗുരുസിപറമ്പത്ത് ജി.പി കിഷോറാണ് മരിച്ചത്.

ചൊക്ലി മാരാങ്കണ്ടിയിലെ അമ്മ വീട്ടിലെ കുളിമുറിയിലാണ് കിഷോറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം പള്ളൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

പള്ളൂര്‍ വിഎന്‍ പുരുഷോത്തമന്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അച്ഛന്‍: ജി.പി സിജേഷ്. അമ്മ: ജയശ്രീ ലക്ഷ്മി. സഹോദരി: യാഷിക.

വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.കെ.വി മനോജ്കുമാര്‍ ചൊക്ലി പോലീസില്‍ റിപ്പോര്‍ട്ട് നേടി.