‘അതെന്താ മാവേലിക്ക് മെലിഞ്ഞതായിക്കൂടേ’?; കൊയിലാണ്ടി ബസ് സ്റ്റാന്റിൽ ഓടിയും നൃത്തം ചെയ്തും വ്യത്യസ്തനായൊരു മാവേലി (വീഡിയോ കാണാം)


വേദ കാത്റിൻ ജോർജ്

കൊയിലാണ്ടി: ‘അതെന്താ മാവേലി മെലിഞ്ഞതായിക്കൂടെ?’ കൊയിലാണ്ടിയിലെ യൗവ്വനക്കാർ കൂട്ടായി ആലോചിച്ചപ്പോൾ വിരിഞ്ഞത് ഒരു കിടിലൻ ആശയം. സീരിയസ് ആയ മാവേലിക്ക് പകരം ആട്ടവും പാട്ടും ആയൊരു മാവേലി, കുംഭ വയറിന് പകരം ഒട്ടിയ വയറുകൾ. ഇനി ഇത് എവിടെ പ്രദർശിപ്പിക്കുമെന്ന് ആലോചിച്ചപ്പോൾ എല്ലാ പ്രായക്കാരെയും കിട്ടുന്ന കൃത്യ സ്ഥലവും ഒത്തുവന്നു, നമ്മുടെ സ്വന്തം കൊയിലാണ്ടി ബസ് സ്റ്റാൻഡ്.

‘സാധാരണയായി കുമ്പ വയറുള്ള മാവേലിയെയാണെല്ലോ നമ്മൾ കണ്ടുവരുന്നത്. എന്നാൽ ദ്രാവിഡനായ ഭരണാധികാരി അങ്ങനെ അല്ലായിരുന്നു എന്നാണല്ലോ ഇപ്പോൾ ഉള്ള ആശയങ്ങൾ പറയുന്നത്. മഹാരാജാസ് കോളേജ് പോലെയുള്ള കോളേജുകളുടെ ഓണാഘോഷ പോസ്റ്ററുകൾ നിന്നാണ് ഞങൾ പ്രചോദനം ഉൾക്കൊണ്ടത്. എന്റെ സുഹൃത്ത് പൂക്കാട് സ്വദേശിയായ ജിതിൻ പി.എമ്മുമായി ആശയം പങ്കിട്ടപ്പോൾ അവനും ഡബിൾ ഓക്കേ’. മാവേലി സ്പെഷ്യൽ ഷൂട്ട് ക്യാമറയിൽ പകർത്തിയ നെല്ലിയാടി സ്വദേശിയായ ആകാശ് പറയുന്നു. രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി ജിതിൻ രാജ് എന്ന സുഹൃത്തും കൈകോർത്തു.

ഒരു ഷൂട്ട് ആയി ചെയ്യാൻ ആണ് ഞങ്ങൾ പദ്ധതിയിട്ടത്. ഇൻസ്റ്റാഗ്രാം പോലെയുള്ള മാധ്യങ്ങളിൽ ഇട്ടാൽ യുവാക്കളിൽ എത്തും, പക്ഷെ മറ്റു പ്രായക്കാരിലേക്കെങ്ങനെ എത്തിക്കുമെന്നുള്ള ചിന്തയാണ് ഒരു പൊതു സ്ഥലം എന്ന ചിന്തയിലെത്തിച്ചത്. അങ്ങനെ കൊയിലാണ്ടി ബസ് സ്റ്റാൻഡിനു നറുക്ക് വീണു. ആൾക്കൂട്ടമുള്ള സ്ഥലത്തിൽ ചെയ്യുമ്പോൾ അവരുടെ പ്രതികരണം അറിയുക എന്ന ഉദ്ദേശമായിരുന്നു. അപ്പോൾ തന്നെ ഇത്തരമൊരു ആശയം അവരിലേക്ക് പകരുകയും ചെയ്യാമെല്ലോ. ഈ കാര്യം ഞങ്ങളുടെ മറ്റ് സുഹൃത്തുക്കളായ അമൽജിത്തിനോടും രജീഷിനോടും പങ്കിട്ടപ്പോൾ അവരും ഫുൾ സപ്പോർട്ട്.

 

‘ഒരു പടം എടുത്ത് പോസ്റ്റ് ചെയ്യുന്നതിലും സ്റ്റാൻഡിൽ തന്നെ ലൈവ് ആയി ചെയ്യുമ്പോൾ ആളുകൾക്ക് മാവേലിനെ നേരിട്ട് കണമെല്ലോ എന്നായിരുന്നു ഐഡിയ. അങ്ങനെ ജിതിൻ മാവേലി ആയി. കസവ് മുണ്ടും നേര്യതും ഓലക്കുടയും പൂമാലയും കീരിടവുമൊക്കെയായപ്പോൾ പാരമ്പര്യമൊട്ടും ചോരാത്ത പക്ഷെ ‘വ്യത്യസ്ഥനാമൊരു മഹാബലി തമ്പുരാൻ.’

അങ്ങനെ ഈ മാവേലിയെ കൊയിലാണ്ടി ബസ് സ്റ്റാൻഡിലേക്ക് ഇറക്കി വിട്ടപ്പോൾ ആദ്യം കണ്ണ് തള്ളിയ യാത്രക്കാർ ആശ്ചര്യത്തോടെ നോക്കി നിൽക്കുന്നതായും വിഡിയോയിൽ കാണാം. കിട്ടിയ അവസരം പാഴാക്കാതെ തന്റെ ന്യൂ ജെൻ സ്റ്റെപ്പുകളുമായി മാവേലിയും ഉഷാറും. സ്റാൻഡിലൂടെ ഓടി ചാടി വിവിധ ഇടങ്ങളിൽ നൃത്തം ചെയ്ത് അവർ ഷൂട്ടും ഗംഭീരമാക്കി.

നിങ്ങളുടെ മാവേലിക്കെന്താ കുംഭ വയറില്ലെ എന്നായിരുന്നു ഏറ്റവും കൂടുതൽ പേര് ചോദിച്ചത്. അവരോടു ഞങ്ങൾ കാര്യങ്ങൾ അപറഞ്ഞു മനസ്സിലാക്കി. ചിലർ ഞങ്ങളോട് യോജിച്ചു, ചിലർക്ക് പുതുമ അംഗീകരിക്കാം കഴിഞ്ഞില്ല എന്നും സുഹൃത്തുക്കൾ ഓർക്കുന്നു.

 

ഷൂട്ടെല്ലാം പൂർത്തിയാക്കിയപ്പോൾ മാവേലിയോടൊപ്പം ഭീഷ്മ പർവ്വതം സിനിമയിലെ രതിപുഷ്പം പൂക്കുന്ന യാമം എന്ന ഗാനം കൂടി കോർത്തിട്ടപ്പോൾ സമൂഹ മാധ്യമങ്ങളിലും സംഭവം വൻ ഹിറ്റ്.

വീഡിയോ കാണാം:

 

View this post on Instagram

 

Shared post on

Free photos