മാവേലിയും വാമനനും ഓണ സദ്യയും, വര്‍ണ്ണ ശബളമായ ഘോഷയാത്രയോടെ പാലൂര്‍ എല്‍.പി.സ്‌കൂളിലെ ഓണാഘോഷം


തിക്കോടി: പാലൂര്‍ എല്‍. പി. സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ വിപുലമായി ആഘോഷിച്ചു. മാവേലിയും വാമനനും ഓണ സദ്യയും ഒക്കെയായി കുട്ടികള്‍ ഓണം തകര്‍ത്തു.

പ്രശസ്ത സാഹിത്യകാരനും നാടകകൃത്തുമായ ചന്ദ്രശേഖരന്‍ തിക്കോടി ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പൂര്‍ണ്ണ ഉറൂബ് അവാര്‍ഡ് ജേതാവായ ചന്ദ്രശേഖരന്‍ തിക്കോടിയെ ചടങ്ങില്‍ പ്രധാന അധ്യാപിക വീണ ഗംഗാധരന്‍ ആദരിച്ചു.

സ്‌കൂള്‍ പി.ടി.എയുടെ കൂട്ടായ്മയില്‍ പൂക്കളമൊരുക്കി ശേഷം കുട്ടികളുടെ വര്‍ണ്ണ ശബളമായ ഘോഷയാത്രയും നടന്നു, വിഭവ സമൃദ്ധമായ സദ്യക്കു ശേഷം കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ ഓണക്കളികളും നടന്നു.

പ്രധാന അധ്യാപിക വീണ ഗംഗാധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം.പി.ടി.എ വൈസ് പ്രസിഡന്റ് റീഷ്ണ അധ്യക്ഷത വഹിച്ചു. പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം പ്രഭീഷ് ആശംസയും അര്‍ഷിന നന്ദിയും പറഞ്ഞു.

summary: Onam celebration at Palur LP School with colorful procession