പൂക്കാട് നിയന്ത്രണം വിട്ട ബൈക്കിടിച്ച് അപകടം; കാല്‍നട യാത്രക്കാരനടക്കം മൂന്നുപേര്‍ക്ക് പരിക്ക്


കൊയിലാണ്ടി: പൂക്കാട് ബൈക്ക് അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ക്ക് പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന അഭിനന്ദ്, വിപിന്‍, കാല്‍നട യാത്രക്കാരായ പൂക്കാട് സ്വദേശി വിനോദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കെ.എല്‍ 56 എസ് 8602 നമ്പര്‍ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തില്‍ വന്ന ബൈക്ക് കാല്‍നട യാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പരിക്കേറ്റ അഭിനന്ദും, വിപിനും ഉള്ള്യേരി സ്വദേശികളാണ്. ഗുരുതരമായി പരിക്കേറ്റ അഭിനന്ദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.