Tag: Onam 2023

Total 8 Posts

കലാപരിപാടികൾക്കൊപ്പം വിഭവ സമൃദ്ധമായ സദ്യയും; കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്തിന്റെ ഓണാഘോഷം

കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്തിന്റെ ഓണഘോഷവും സുരക്ഷാ ലാഭാവിഹിത വിതരണവും ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ രക്ഷാധികാരി ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ജിനീഷ് നാരായണൻ അധ്യക്ഷനായ പരിപാടിയിൽ കലാസാംസ്‌കാരിക വിഭാഗം കൺവീനർ മനോജ്‌ കുമാർ കാപ്പാട് ഓണസന്ദേശം കൈമാറി. സുരക്ഷാ ലാഭവിഹിത വിതരണം രക്ഷാധികാരി റഹൂഫ് മഷ്ഹൂർ, സുരക്ഷാ അംഗം കോയ

‘വിരൽ തുമ്പിലോരോണം’; വ്യത്യസ്തമായി കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ ഓൺലൈൻ ഓണാഘോഷം 

കൊയിലാണ്ടി: ഓൺലൈൻ കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റിയുടെ ഓൺലൈൻ ഓണാഘോഷം ശ്രദ്ധേയമായി. ‘വിരൽ തുമ്പിലോരോണം’ എന്ന ക്യാപ്ഷനോടെ കഴിഞ്ഞ എട്ട് വർഷങ്ങളായി ഓൺലൈനിൽ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ഓണാഘോഷമാണ് വിവിധ പരിപാടികളോടെ ഈ വർഷവും നടത്തുന്നത്. നിരവധി രാജ്യങ്ങളിലുള്ള കൊയിലാണ്ടിക്കാരുടെ ആഘോഷമായി മാറി കൊയിലാണ്ടിക്കൂട്ടത്തിന്റെ ഓണാഘോഷം. അത്തം ഒന്ന് മുതൽ അത്തം പത്ത് വരെ ഫെയ്സ്ബുക്ക് ലൈവ്

തിരുവോണത്തെ വരവേൽക്കാൻ സ്വന്തം മണ്ണിൽ വിരിഞ്ഞ പൂക്കൾ; മുചുകുന്ന് പുനത്തിൽ പറമ്പിൽ നടത്തിയ പൂ കൃഷി വിളവെടുത്തു

കൊയിലാണ്ടി: ഓണത്തോട് അനുബന്ധിച്ച് മുചുകുന്ന് പുനത്തിൽ പറമ്പിൽ നടത്തിയ പൂകൃഷി വിളവെടുത്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് പൂവിളി പൂകൃഷി നടത്തിയത്. പത്താം വാർഡിലെ വർണം ഗ്രൂപ്പാണ് മുചുകുന്ന് കോട്ട-കോവിലകം ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള പുനത്തിൽ പറമ്പിൽ പൂകൃഷി നടത്തിയത്. പത്താം വാർഡ് മെമ്പർ എം.പി.അഖില,

കാപ്പാട് കനിവ് സ്‌നേഹതീരം വൃദ്ധസദനത്തില്‍ ഓണം ആഘോഷിച്ച് ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹൈസ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ (വീഡിയോ കാണാം)

ചേമഞ്ചേരി: കാപ്പാട് കനിവ് സ്‌നേഹതീരം വൃദ്ധസദനത്തില്‍ ഓണം ആഘോഷിച്ച് ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹൈസ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ 2004-2005 ബാച്ചിലെ വിദ്യാര്‍ത്ഥികളായിരുന്നവരാണ് ഓണം വ്യത്യസ്തമായി ആഘോഷിച്ചത്.   വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം ഒരു ദിവസം ചെലവഴിച്ചായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളവും സദ്യയുമെല്ലാം ഉണ്ടായിരുന്നു. കൂടാതെ സ്ഥാപനത്തിലേക്ക് ടെലിവിഷൻ ഉൾപ്പെടെയുള്ള സാധനങ്ങളും പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ വൃദ്ധസദനത്തിന് കൈമാറി.

കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ വിവിധ പരിപാടികളോടെ ഓണാഘോഷം; ചന്ദ്രയാൻ-3 ദൗത്യത്തിൽ പ്രധാന പങ്ക് വഹിച്ച കൊയിലാണ്ടി സ്വദേശി അബി എസ്. ദാസിനെ അനുമോദിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടി വടകര ഡി.വൈ.എസ്.പി ആർ.ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. സി.ഐ എം.വി.ബിജു അധ്യക്ഷത വഹിച്ചു. ചന്ദ്രയാൻ-3 വിക്ഷേപണത്തിൽ പ്രധാന പങ്ക് വഹിച്ച കൊയിലാണ്ടി സ്വദേശിയായ ശാസ്ത്രജ്ഞ അബി എസ്. ദാസ് മുഖ്യാതിഥിയായി. എം.എൽ.എ കാനത്തിൽ ജമീല വിശിഷ്ടാതിഥിയായി. അബി എസ്. ദാസിനെ ഡി.വൈ.എസ്.പി ആർ.ഹരിപ്രസാദ് പൊന്നാട അണിയിച്ചു.

പൂക്കളവും സദ്യയും കലാപരിപാടികളുമായി വേദനകൾ മറന്ന് ഓണാഘോഷം; മേപ്പയ്യൂർ സൗത്ത് സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച സ്നേഹസംഗമം ശ്രദ്ധേയമായി

കൊയിലാണ്ടി: കാലങ്ങളായി രോഗത്തിന്റെ പിടിയിലമര്‍ന്ന് വീട്ടിനകത്തെ ഏകാന്തതയില്‍ കഴിഞ്ഞിരുന്നവര്‍ വേദനകള്‍ മറന്ന് ഒത്തുകൂടി. മരുന്നിന്റെയും ചികിത്സയുടേയും ലോകത്തുനിന്ന് കളിയുടേയും ചിരിയുടേയും നിമിഷങ്ങള്‍ സമ്മാനിച്ച അപൂര്‍വസംഗമം. ഓണത്തോടനുബന്ധിച്ച് മേപ്പയ്യൂർ സൗത്ത് സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച സ്നേഹസംഗമത്തിലാണ് വിവിധ രോഗങ്ങളുടെ പിടിയിലകപ്പെട്ട് പുറത്തിറങ്ങാന്‍ പോലും പറ്റാതെപ്രയാസം അനുഭവിക്കുന്ന നൂറ്റി ഇരുപതോളം രോഗികള്‍ ഒത്തുകൂടിയത്. ഓണപൂക്കളവും ഓണസദ്യയുമെല്ലാമായി

കൊയിലാണ്ടി കൃഷ്ണ ബിൽഡിങ്ങിൽ ഓണാഘോഷം; മുതിർന്ന വ്യാപാരികളെ ആദരിച്ചു (വീഡിയോ കാണാം)

കൊയിലാണ്ടി: കൊയിലാണ്ടി കൃഷ്ണ ബിൽഡിങ്ങിൽ ഓണസദ്യയൊരുക്കി കച്ചവടക്കാരുടെ ഓണാഘോഷം. ആഘോഷത്തിന്റെ ഭാഗമായി ബിൽഡിങ്ങിൽ 50 വർഷമായി സ്ഥാപനം നടത്തി വരുന്ന മുതിർന്ന വ്യാപാരികളായ കുഞ്ഞിക്കേളപ്പൻ (കൃഷ്ണ ഫാൻസി), ചന്ദ്രൻ എന്നിവരെ ആദരിച്ചു. ട്രാഫിക് പോലീസ് പ്രകാശ് പൊന്നാടയണിച്ചു. വീഡിയോ കാണാം:

ഓണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം; വിയ്യൂരിലെ വി.പി.രാജൻ കലാ സാംസ്കാരിക കേന്ദ്രത്തിന്റെ ഓണാഘോഷ പരിപാടികൾ 25 മുതൽ

കൊയിലാണ്ടി: വിയ്യൂർ അരീക്കൽ താഴെ വി.പി.രാജൻ കലാ സാംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം ‘ഓണപ്പൂവിളി-2023’ ഓഗസ്റ്റ് 25 മുതൽ നടക്കും. അരീക്കൽ താഴെ അരീക്കൽ കുഞ്ഞിക്കണാരൻ നായർ നഗറിൽ വച്ച് ഓഗസ്റ്റ് 25, 26, 27 തിയ്യതികളിലാണ് പരിപാടി നടക്കുക. ഓണാഘോഷത്തിന്റെ ഭാഗമായി 25 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്