കലാപരിപാടികൾക്കൊപ്പം വിഭവ സമൃദ്ധമായ സദ്യയും; കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്തിന്റെ ഓണാഘോഷം


കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്തിന്റെ ഓണഘോഷവും സുരക്ഷാ ലാഭാവിഹിത വിതരണവും ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ രക്ഷാധികാരി ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ജിനീഷ് നാരായണൻ അധ്യക്ഷനായ പരിപാടിയിൽ കലാസാംസ്‌കാരിക വിഭാഗം കൺവീനർ മനോജ്‌ കുമാർ കാപ്പാട് ഓണസന്ദേശം കൈമാറി.

സുരക്ഷാ ലാഭവിഹിത വിതരണം രക്ഷാധികാരി റഹൂഫ് മഷ്ഹൂർ, സുരക്ഷാ അംഗം കോയ നാറാത്തിന് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. കോ-ഓർഡിനേറ്റർ ഷാഹുൽ ബേപ്പൂർ സുരക്ഷാ പദ്ധതി അവലോകനം നടത്തി.

സംഘടനാ കാര്യങ്ങൾ ജനറൽ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ വിവരിച്ചു. രക്ഷാധികാരി പ്രമോദ് ആർ.ബി, ഉപദേശക സമിതി അംഗം അസീസ് തിക്കോടി, സുൽഫിക്കർ, സാജിദ നസീർ, ഇബ്രാഹിം പി.വി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

പ്രോഗ്രാം കൺവീനർ അക്‌ബർ ഊരള്ളൂർ സ്വാഗതവും ട്രഷറർ സാഹിർ പുളിയഞ്ചേരി നന്ദിയും പറഞ്ഞു. ഇരുപത്തിനാല് കൂട്ടം വിഭവങ്ങളടങ്ങിയ ഓണസദ്യയും അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടി.