”ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്താന്‍ എന്റെയും ഒരു വോട്ട്”; കൊല്ലം ഗവ. മാപ്പിള എല്‍.പി സ്‌കൂളിലെത്തി വോട്ടുരേഖപ്പെടുത്തി കൊല്ലം ഷാഫി


കൊല്ലം: ഗായകന്‍ കൊല്ലം ഷാഫി കൊല്ലം ഗവ. മാപ്പിള എല്‍.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. സ്‌കൂളിലെ 88ാം നമ്പര്‍ ബൂത്തിലാണ് ഷാഫി വോട്ടു രേഖപ്പെടുത്തിയത്.

”എന്റെ രാജ്യത്തെ ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്താന്‍ എന്റെയും ഒരു വോട്ട്’ വോട്ട് രേഖപ്പെടുത്തിയശേഷം ഷാഫി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

നേരത്തെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തും ഷാഫി സജീവമായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനുവേണ്ടിയാണ് ഷാഫി പ്രചരണത്തിനിറങ്ങിയത്. ആദ്യമായി ഷാഫി വടകരയിലെത്തിയതുമുതല്‍ കൊല്ലം ഷാഫി രംഗത്തുണ്ടായിരുന്നു. ഷാഫിയ്ക്കുവേണ്ടി ‘വടകര മണ്ണില്‍ വന്നിറങ്ങി താരമായി, വരവിന് ജമനോ കൂടെ നിന്ന് പൂരമായി..’ എന്ന പാട്ടെഴുതുകയും ചെയ്തിരുന്നു.