കക്കാടംപൊയിലില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; അപകടം വോട്ടു ചെയ്യാനായി ബൂത്തിലേക്ക് പോകവെ


കോഴിക്കോട്: കക്കാടംപൊയിലില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തിനശിച്ചു. താഴെ കക്കാട് പാമ്പുംകാവ് വെച്ചാണ് സംഭവം.

പീടികപ്പാറ സ്വദേശി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച ഡസ്റ്റര്‍ കാറാണ് കത്തിയത്. കക്കാടംപൊയിലിലെ 94ാം നമ്പര്‍ ബൂത്തിലേക്ക് പോകുകയായിരുന്നു ഇവര്‍.

കാറിന്റെ മുന്‍ഭാഗത്തുനിന്നും പുക കണ്ട ഉടനെ വണ്ടി റോഡരികില്‍ നിര്‍ത്തി ഇറങ്ങിയതിനാല്‍ യാത്രക്കാര്‍ക്ക് അപകടമൊന്നും സംഭവിച്ചില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.