Tag: fire

Total 89 Posts

ആ 23 പേരും മടങ്ങിയെത്തി, ചേതനയറ്റ ശരീരങ്ങളായി; കുവെെത്തിൽ മരിച്ച മലയാളികളുടെ മ‍ൃതദേഹങ്ങൾ പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലേക്ക്

കൊച്ചി: സ്വപ്നങ്ങളും പ്രതീക്ഷകളുമായി കടൽ കടന്ന് പ്രവാസ ജീവതം തേടിപോയ ആ 23 പേരും ഇന്ന് മടങ്ങിയെത്തി, മിഠായികളോ, അത്തറുകളോ സമ്മാനപ്പൊതികളോ ഇല്ലാതെ, ചേതനയറ്റ ശരീരങ്ങളായി. നിറചിരിയോടെ സ്വീകരിച്ചിരുന്ന കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും ഇന്നവരെ നിറകണ്ണുകളോടെ വരവേറ്റും. കുവൈത്തില്‍ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീയില്‍പൊലിഞ്ഞ 23 പേരുടെ മൃതദേഹങ്ങളും വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തി. തീപ്പിടിത്തത്തില്‍ മരിച്ച 49

ചെങ്ങന്നൂരില്‍ വിദ്യാർഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു

ചെങ്ങന്നൂര്‍: വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് തിപിടിച്ചത്. ഇന്ന് രാവിലെ 8.30- ഓടെ ആല- പെണ്ണൂക്കര ക്ഷേത്രം റോഡിലാണ് സംഭവം. യാത്രക്കിടയിൽ ബസിൽ നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു. ബസില്‍ 17 കുട്ടികളാണുണ്ടായിരുന്നത്. ഇവർ എല്ലാവരും സുരക്ഷിതരാണ്. ചെങ്ങന്നൂരില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീ

കുവെെത്തിലെ തീപിടിത്തം: പരിക്കേറ്റവരിൽ നടുവണ്ണൂർ സ്വദേശിയും

കുവൈറ്റ് സിറ്റി: മംഗഫ് അഗ്നിബാധ അപകടത്തിൽപ്പെട്ടവരിൽ നടുവണ്ണൂർ സ്വദേശിയും. നടുവണ്ണൂർ തിരുവോട് സ്വദേശി ആശാരി കണ്ടി രജിത്താണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. രജിത്തിനെ കുവൈറ്റ് കെ.എം.സി.സി. പ്രതിനിധികൾ സന്ദർശിച്ചു. കെ.എം.സി.സി.ജനറൽ സെക്രട്ടറി മുസ്തഫ കാരി, വൈസ് പ്രസിഡൻറ് ഇക്ബാൽ മാവിലാടം, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ഉപദേശക സമിതി വൈസ് ചെയർമാർ ബഷീർ ബാത്ത തുടങ്ങിയവരാണ്ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന

കുവൈറ്റിലെ തീപിടിത്തം; മരിച്ച 23 മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

കൊച്ചി: കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിൽ എത്തിക്കും. 23 മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ പത്തരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. വ്യോമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും വിമാനത്താവളത്തിലെത്തിയേക്കും. നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ

അങ്കമാലിയിൽ വീടിന് തീപ്പിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു

കൊച്ചി: അങ്കമാലിയില്‍ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ വെന്ത് മരിച്ചു. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് മരിച്ചത്. അങ്കമാലി കോടതിയ്ക്ക് സമീപമുള്ള വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം.        വീടിനുള്ളില്‍ ഇവര്‍ കിടിന്നുറങ്ങിയിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. എസിയില്‍

കുറ്റിക്കാട്ടൂരില്‍ പ്ലാസ്റ്റിക് സംഭരണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണ വിധേയമാക്കിയത് എഴുമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍, സ്ഥാപനം പൂര്‍ണമായി കത്തിനശിച്ചു

കുറ്റിക്കാട്ടൂര്‍: കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കരയില്‍ വന്‍ തീപിടുത്തം. പ്ലാസ്റ്റിക് കുപ്പികളും കവറുകളും ശേഖരിച്ച് കയറ്റിയയക്കുന്ന സ്റ്റാര്‍ക്ക് എന്ന സംഭരണശാലയിലാണ് തീ പിടിച്ചത്. ഏഴുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആളപായമില്ല. രാത്രി പത്തരയോടെയാണ് സംഭരണശാലയില്‍ നിന്നും തീ പടരുന്നതായി പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തുംമുമ്പേ തീ പടര്‍ന്നുപിടിച്ചിരുന്നു. മീഞ്ചന്ത, വെള്ളിമാടുകുന്ന്,

പുറക്കാട് കള്ള് ഷാപ്പിന് സമീപം വയലിന് തീപിടിച്ചു

തിക്കോടി: പുറക്കാട് വയലില്‍ തീ പിടിച്ചു. ഇന്നലെ രാത്രി പത്തരയോടെ കൂടിയാണ് പുറക്കാട് കള്ള് ഷാപ്പിനു സമീപമുള്ള വയലില്‍ തീപിടിച്ചത്. മൂന്നേക്കറോളം കത്തിനശിച്ചു. വേനല്‍ക്കാലമായതിനാല്‍ വയലിലെ പുല്ലുകള്‍ ഉണങ്ങിക്കരിഞ്ഞ നിലയിലായിരുന്നു. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും തീ അണക്കുകയും ചെയ്തു. വാഹനം വയലിലേക്ക് കടക്കാന്‍ കഴിയാത്തതിനാല്‍ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് തീ

കക്കാടംപൊയിലില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; അപകടം വോട്ടു ചെയ്യാനായി ബൂത്തിലേക്ക് പോകവെ

കോഴിക്കോട്: കക്കാടംപൊയിലില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തിനശിച്ചു. താഴെ കക്കാട് പാമ്പുംകാവ് വെച്ചാണ് സംഭവം. പീടികപ്പാറ സ്വദേശി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച ഡസ്റ്റര്‍ കാറാണ് കത്തിയത്. കക്കാടംപൊയിലിലെ 94ാം നമ്പര്‍ ബൂത്തിലേക്ക് പോകുകയായിരുന്നു ഇവര്‍. കാറിന്റെ മുന്‍ഭാഗത്തുനിന്നും പുക കണ്ട ഉടനെ വണ്ടി റോഡരികില്‍ നിര്‍ത്തി ഇറങ്ങിയതിനാല്‍ യാത്രക്കാര്‍ക്ക് അപകടമൊന്നും സംഭവിച്ചില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

കോഴിക്കോട് വീടിന് തീയിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കോഴിക്കോട്: കോഴിക്കോട് വീടിന് തീയിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു. പെരുമണ്ണപാറമ്മലിലാണ് സംഭവം. മാങ്ങോട്ടില്‍ വിനോദ്(44)ആണ് മരിച്ചത്. പന്തീരാങ്കാവ് പോലീസ് സംഭവസ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.  

കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം വന്‍തീപ്പിടിത്തം

കോഴിക്കോട്: പുതിയ ബസ് സ്റ്റാന്റിന് സമീപം വന്‍തീപ്പിടിത്തം. സ്റ്റാന്റിന് പിറകിലായി കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്കും ടയറുകളും മാലിന്യങ്ങളുമടങ്ങുന്ന ചവറ് കൂമ്പാരത്തിന് തീപ്പിടിച്ചത്. സ്വകാര്യ വ്യക്തിയുടെ സ്ഥലമാണിത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്‌സിന്റെ ഏഴ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഡി.സി.പി അനൂജ് പലിവാളിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്ഥലത്തെത്തി. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.