Tag: fire

Total 82 Posts

കോഴിക്കോട് മില്‍മയുടെ ഡെയറി ഓഫീസില്‍ തീപിടിത്തം

കോഴിക്കോട്: കുന്ദമംഗലത്തിന് സമീപം പെരിങ്ങളത്തുള്ള മില്‍മ ഡെയറി ഓഫീസില്‍ തീപിടിത്തം. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഓഫീസിലെ ഫ്രിഡ്ജ്, ഫ്രീസര്‍, ഡോര്‍, ജനല്‍ എന്നിവ കത്തിനശിച്ചു. ഓഫീസ് പ്രവര്‍ത്തിക്കാത്ത സമയമായതിനാല്‍ ആരും തന്നെയുണ്ടായിരുന്നില്ല. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.

കുറുവങ്ങാട് അടച്ചിട്ട വീട്ടില്‍ തീപിടുത്തം; ടി.വി യും ഫര്‍ണീച്ചറുകളും ഉള്‍പ്പടെ കത്തിനശിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് അടച്ചിട്ട വീട്ടില്‍ തീപിടുത്തം. പുതുമ ഹൗസില്‍ കാസിമിന്റെ വീട്ടിലാണ് ഇന്ന് രാവിലെ പത്തു മണിയോടെ തീപിടുത്തം ഉണ്ടായത്. ടിവിയും സിസിടിവി അനുബന്ധ ഉപകരണങ്ങളും കുറച്ചു ഫര്‍ണിച്ചറുകളും പൂര്‍ണമായും കത്തിനശിച്ച നിലയിലാണുളളത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും നാട്ടുകാരും ചേര്‍ന്ന് തീ

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപ്പിടിച്ചു; വന്‍ ഗതാഗതക്കുരുക്ക്

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറിക്ക് തീപ്പിടിച്ചു. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത്. ചുരം ഒന്നാം വളവിന് മുകളില്‍ ചിപ്പിലിതോടാണ് അപകടം നടന്നത്. ടൈല്‍ കയറ്റിവന്ന ലോറിക്കാണ് തീപ്പിടിച്ചത്. ഷോട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തില്‍ നിന്നും തീ ഉയരുന്നത് കണ്ട ലോറി ഡ്രൈവര്‍ പുറത്തിറങ്ങി അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. മുക്കത്തുനിന്നും രണ്ട്

പുതിയാപ്പയിൽ മത്സ്യബന്ധന ബോട്ടിന് തീ പിടിച്ചു; 20 ലക്ഷം രൂപയുടെ നഷ്ടം (വീഡിയോ കാണാം)

കോഴിക്കോട്: പുതിയാപ്പ ഹാർബറിൽ മത്സ്യബന്ധന ബോട്ട് കത്തി നശിച്ചു. സ്വസ്ഥി എന്ന യന്ത്രവത്കൃത ബോട്ടാണ് കത്തി നശിച്ചത്. ഇന്നലെ രാതി ഏഴേകാലോടെ അപകടം ഉണ്ടായത്. ബോട്ടിനകത്ത് തൊഴിലാളികൾ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ തീ പടരുകയായിരുന്നു. തിപിടിക്കുമ്പോൾ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ബോട്ടിൽ ഉണ്ടായിരുന്നു. ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബോട്ടിന്റെ വീൽ ഹൗസ് പൂർണമായി കത്തിനശിച്ചു.

തൃശൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു; കുതറി മാറിയ ഭാര്യ നിരാസപരിക്കുകളോടെ രക്ഷപ്പെട്ടു

പാലക്കാട്: ഭാര്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു. പല്ലശ്ശന സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മഞ്ഞപ്ര നാട്ടുകല്ലില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രമോദിന് പൊള്ളലേറ്റത്. പരിക്കേറ്റ പ്രമോദ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഭാര്യയ്ക്ക് മേല്‍

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിന് പെട്രോളൊഴിച്ച് തീയിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്; തീയിടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)

മലപ്പുറം: പഞ്ചായത്ത് ഓഫീസിന് തീയിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. മലപ്പുറം ജില്ലയിലെ കീഴാറ്റൂര്‍ പഞ്ചായത്തിലാണ് സംഭവം. കീഴാറ്റൂര്‍ സ്വദേശിയായ മുജീബ് റഹ്മാനാണ് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. തീ പിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടര്‍, ലാപ്പ്‌ടോപ്പ്, പ്രിന്റര്‍, ഫര്‍ണ്ണിച്ചറുകള്‍, ഫയലുകള്‍ എന്നിവ

ബാലുശ്ശേരിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ തീ പിടിത്തം; തീ അണച്ചത് മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സിന്റെ പരിശ്രമത്തിനൊടുവില്‍

ബാലുശ്ശേരി: ബാലുശ്ശേരിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ തീ പിടിത്തം. ബാലുശ്ശേരി ടൗണിലുള്ള ബാദുഷ സൂപ്പര്‍മാര്‍ക്കറ്റിലാണ് തീ പിടിത്തം ഉണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു തീ പിടിത്തം. വിവരം ലഭിച്ച ഉടന്‍ നരിക്കുനിയില്‍ നിന്ന് മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. ഉടന്‍ തന്നെ തീ അണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എയര്‍ കണ്ടീഷണറില്‍ നിന്നുള്ള ഷോര്‍ട്ട്

പേരാമ്പ്രയിലുണ്ടായ തീപിടുത്തം അണച്ചത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ, ലക്ഷങ്ങളുടെ നാശ നഷ്ടം

പേരാമ്പ്ര: പേരാമ്പ്രയിൽ ഇന്നലെ രാത്രിയുണ്ടായ തീപിടുത്തം അണച്ചത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ സംയുക്തമായാണ് തീയണച്ചത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷം ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് സമീപമുള്ള മാലിന്യക്കൂമ്പാരത്തിനാണ് തീപിച്ചത്. തുടർന്നത് കെട്ടിടത്തേലേക്ക് പടരുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീ അണയ്ക്കാൻ സാധിച്ചതെന്ന്

പേരാമ്പ്രയിൽ വന്‍ തീ പിടിത്തം; സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള കെട്ടിടം അഗ്നിക്കിരയായി

പേരാമ്പ്ര: പേരാമ്പ്രയിൽ വന്‍ തീ പിടിത്തം. ട്രാഫിക്ക് പോലീസ് സ്‌റ്റേഷന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടുത്തമാണുണ്ടായത്. ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് സമീപമുള്ള മാലിന്യക്കൂമ്പാരത്തിനാണ് രാത്രി പതിനൊന്ന് മണിയോടെ തീ പിടിച്ചത്. പേരാമ്പ്ര, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ നിന്നായി നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.

ട്രെയിനില്‍ വീണ്ടും തീക്കളി; വടകരയില്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ തീ കൊളുത്താനുള്ള ശ്രമം യാത്രക്കാര്‍ പരാജയപ്പെടുത്തി, ഒരാള്‍ പിടിയില്‍

വടകര: ട്രെയിനില്‍ തീ കൊളുത്താന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി. വടകരയിലാണ് സംഭവം. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിന്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 02:20 ഓടെയാണ് ട്രെയിന്‍ വടകരയിലെത്തിയത്. ഈ സമയം കോച്ചിനുള്ളിലെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പൊളിച്ചെടുത്താണ് യുവാവ് തീ കൊളുത്താന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ മറ്റ് യാത്രക്കാര്‍