കോഴിക്കോട് മില്‍മയുടെ ഡെയറി ഓഫീസില്‍ തീപിടിത്തം


കോഴിക്കോട്: കുന്ദമംഗലത്തിന് സമീപം പെരിങ്ങളത്തുള്ള മില്‍മ ഡെയറി ഓഫീസില്‍ തീപിടിത്തം. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഓഫീസിലെ ഫ്രിഡ്ജ്, ഫ്രീസര്‍, ഡോര്‍, ജനല്‍ എന്നിവ കത്തിനശിച്ചു. ഓഫീസ് പ്രവര്‍ത്തിക്കാത്ത സമയമായതിനാല്‍ ആരും തന്നെയുണ്ടായിരുന്നില്ല.

തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. വെള്ളിമാടുകുന്ന് നിന്ന് അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റും നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് തീയണച്ചു.