മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി; സംഘാടകസമിതി രൂപീകരണയോഗം പൂക്കാട് ചേര്‍ന്നു



ചേമഞ്ചേരി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണയോഗം പൂക്കാട് എഫ് എഫ് ഹാളില്‍ വച്ച് നടന്നു. കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.അജിത്ത് മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷയായി. കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു മാസ്റ്റര്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സോമന്‍, സന്ധ്യാ ഷിബു, അതുല്യ ബൈജു, അവിണേരി ശങ്കരന്‍, ബാബു കൂളൂര്‍, അജീഷ് പൂക്കാട്, പി മോഹനന്‍ അസിസ്റ്റന്റ് സെക്രട്ടറി, ജേഴ്‌സി ജൂനിയര്‍ സൂപ്രണ്ട് തുടങ്ങിയവര്‍ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.അനില്‍കുമാര്‍ സ്വാഗതവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ഷീല നന്ദിയും പറഞ്ഞു.