കുറുവങ്ങാട് അടച്ചിട്ട വീട്ടില്‍ തീപിടുത്തം; ടി.വി യും ഫര്‍ണീച്ചറുകളും ഉള്‍പ്പടെ കത്തിനശിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് അടച്ചിട്ട വീട്ടില്‍ തീപിടുത്തം. പുതുമ ഹൗസില്‍ കാസിമിന്റെ വീട്ടിലാണ് ഇന്ന് രാവിലെ പത്തു മണിയോടെ തീപിടുത്തം ഉണ്ടായത്. ടിവിയും സിസിടിവി അനുബന്ധ ഉപകരണങ്ങളും കുറച്ചു ഫര്‍ണിച്ചറുകളും പൂര്‍ണമായും കത്തിനശിച്ച നിലയിലാണുളളത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു. വലിയ തോതില്‍ പുക നിറഞ്ഞതിനാല്‍ BA സെറ്റ് ഉപയോഗിച്ചാണ് സേനാംഗങ്ങള്‍ അകത്തു കടന്ന് തീ അണച്ചത്.

സ്റ്റേഷന്‍ ഓഫീസര്‍ ശരത്ത് പി.കെ യുടെ നേതൃത്വത്തില്‍ സേനാഗങ്ങള്‍ ആയ ബാബു പി.കെ ഹേമന്ത്, അനൂപ്, അരുണ്‍,സനല്‍രാജ്,റിനീഷ്, റഷീദ്, ഓംപ്രകാശ് എന്നിവരായിരുന്നു രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നത്.