നടുവണ്ണൂരില്‍ സിഎന്‍ജി ഓട്ടോയ്ക്ക് പിന്നില്‍ മിനി ലോറി ഇടിച്ചു; ഭീതി പരത്തി ഗ്യാസ് ലീക്ക്


  നടുവണ്ണൂര്‍: നടുണ്ണൂര്‍ വാകയാട് റോഡ് ജംക്ഷനില്‍ അപകടം. നടുവണ്ണൂര്‍ ടൗണില്‍ ഇന്നലെ രാത്രിയാണ് സംഭവം. ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് ഓട്ടോയില്‍ മിനി ലോറി വന്നിടിക്കുകയായിരുന്നു. ഓട്ടോയുടെ ഗ്യാസ് ടാങ്ക് ലീക്കായത് ഭീതി പരത്തിയെങ്കിലും തൊട്ടടുത്ത് ഉളളവര്‍ പെട്ടെന്ന് ഇടപെട്ട് ലീക്ക് നീക്കിയത് അപകട ഭീതി ഒഴിവാക്കാനായി.

ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്തുളള ബൈക്കിനും കേടു പറ്റിയിട്ടുണ്ട്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് പേരാമ്പ്ര ഭാഗത്തു നിന്ന് ഉളളിയേരിയിലേക്ക് പോയ മിനി ലോറി ഗ്യാസ് ഓട്ടോയ്ക്ക് ഇടിച്ചത്. തിരക്കു കുറഞ്ഞ സമയമായതിനാല്‍ ആളപായം ഉണ്ടായില്ല.