കൊയിലാണ്ടിയില്‍ തെരുവുനായയുടെ തല ഗേറ്റിനുള്ളില്‍ കുടുങ്ങി; പുറത്തെടുത്തത് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ


കൊയിലാണ്ടി: ഗേറ്റിനുള്ളില്‍ തല കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി കൊയിലാണ്ടിയിലെ അഗ്നിരക്ഷാ സേന. കൊയിലാണ്ടി മുനിസിപ്പല്‍ ഓഫീസിന് സമീപമുള്ള വീടിനു മുമ്പിലെ ഗേറ്റിലാണ് തെരുവുനായയുടെ തല കുടുങ്ങിയത്.

ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും ഷിയേസ് ഉപയോഗിച്ച് ഗേറ്റിന്റെ കമ്പി മുറിച്ച് മാറ്റി നായയെ രക്ഷപ്പെടുത്തുകയും ചെയ്തു.

ഗ്രേഡ് എ.എസ്.ടി.ഒ കെ. പ്രദീപിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ എസ്.അരുണ്‍, നിധിന്‍രാജ്, വി.ടി.രാജീവ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.