തെങ്ങില്‍ നിന്ന് വീണ് ചേമഞ്ചേരി സ്വദേശി മരിച്ചു


കൊയിലാണ്ടി: തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ് ചേമഞ്ചേരി സ്വദേശി മരിച്ചു. തുവ്വക്കോട് വളപ്പില്‍ മീത്തല്‍ വേണു ആണ് മരിച്ചത്. അറുപത്തിയൊന്ന് വയസായിരുന്നു.

ഇന്ന് രാവിലെയാണ് വേണുവിന് തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റത്. അയല്‍വീട്ടിലെ തെങ്ങില്‍ കയറിയതായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആശാരിപ്പണിക്കാരനാണ് വേണു. മൃതദേഹം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ഭാര്യ: പുഷ്പ. മക്കള്‍: വര്‍ഷ, സൗമ്യ. മരുമകന്‍: ഷാജു (മുചുകുന്ന്). സഹോദരങ്ങള്‍: ശ്രീനിവാസന്‍, സരോജിനി, ദേവി, ചന്ദ്രന്‍, ശാന്ത, കമല, ലീല.