Tag: Kuwait

Total 13 Posts

കുവെെത്തിലെ തീപിടിത്തം: പരിക്കേറ്റവരിൽ നടുവണ്ണൂർ സ്വദേശിയും

കുവൈറ്റ് സിറ്റി: മംഗഫ് അഗ്നിബാധ അപകടത്തിൽപ്പെട്ടവരിൽ നടുവണ്ണൂർ സ്വദേശിയും. നടുവണ്ണൂർ തിരുവോട് സ്വദേശി ആശാരി കണ്ടി രജിത്താണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. രജിത്തിനെ കുവൈറ്റ് കെ.എം.സി.സി. പ്രതിനിധികൾ സന്ദർശിച്ചു. കെ.എം.സി.സി.ജനറൽ സെക്രട്ടറി മുസ്തഫ കാരി, വൈസ് പ്രസിഡൻറ് ഇക്ബാൽ മാവിലാടം, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ഉപദേശക സമിതി വൈസ് ചെയർമാർ ബഷീർ ബാത്ത തുടങ്ങിയവരാണ്ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന

കുവൈറ്റിലെ തീപിടിത്തം; മരിച്ച 23 മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

കൊച്ചി: കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിൽ എത്തിക്കും. 23 മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ പത്തരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. വ്യോമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും വിമാനത്താവളത്തിലെത്തിയേക്കും. നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ

കുവൈത്ത് തീപ്പിടിത്തം: മരിച്ചവരില്‍ 11 മലയാളികള്‍, ഒരാളെ തിരിച്ചറിഞ്ഞു, പരിക്കേറ്റവരില്‍ ഏറെയും കണ്ണൂര്‍, കാസര്‍കോഡ് സ്വദേശികളെന്ന് സൂചന

കുവൈത്ത്: മംഗെഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ ഇതുവരെയായി 11 മലയാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞു. കൊല്ലം ഒയൂര്‍ സ്വദേശി ഷമീര്‍ ആണ് മരിച്ചത്. അപകടത്തില്‍ ഇതുവരെയായി 49 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ 52പേരില്‍ 36പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 15പേര്‍ ഇന്ത്യക്കാരണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഷെബീർ, രജിത്ത്, അലക്സ്, ജോയൽ, അനന്ദു, ഗോപു,

കലാപരിപാടികൾക്കൊപ്പം വിഭവ സമൃദ്ധമായ സദ്യയും; കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്തിന്റെ ഓണാഘോഷം

കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്തിന്റെ ഓണഘോഷവും സുരക്ഷാ ലാഭാവിഹിത വിതരണവും ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ രക്ഷാധികാരി ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ജിനീഷ് നാരായണൻ അധ്യക്ഷനായ പരിപാടിയിൽ കലാസാംസ്‌കാരിക വിഭാഗം കൺവീനർ മനോജ്‌ കുമാർ കാപ്പാട് ഓണസന്ദേശം കൈമാറി. സുരക്ഷാ ലാഭവിഹിത വിതരണം രക്ഷാധികാരി റഹൂഫ് മഷ്ഹൂർ, സുരക്ഷാ അംഗം കോയ

കുവൈത്ത് പ്രവാസിയായ കോഴിക്കോട് സ്വദേശി അന്തരിച്ചു

കോഴിക്കോട്: കുവൈത്ത് പ്രവാസിയായ കോഴിക്കോട് സ്വദേശി അന്തരിച്ചു. കാക്കൂര്‍ നടുവല്ലൂര്‍ സ്വദേശി ജംഷാദ് ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു. കുവൈത്തില്‍ ഡ്രൈവറായിരുന്നു. അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് മരണം സംഭവിച്ചത്. അബ്ദുള്ളക്കോയയുടെയും സാബിറയുടെയും മകനാണ്. ഭാര്യ സംസാദ. ജന്നത്ത് ഷെറി, ജഹാന ഷെറി എന്നിവര്‍ മക്കളാണ്.

കൊയിലാണ്ടി സ്വദേശിയായ യുവാവ് കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

കുവൈത്ത് സിറ്റി: കൊയിലാണ്ടി സ്വദേശി കുവൈത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു. മാടാക്കര പള്ളിപ്പറമ്പില്‍ അബ്ദുള്‍ റസാഖ് ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു. കുവൈത്തിലെ ജോലി സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അബ്ദുള്‍ റസാഖിനെ ഫര്‍വ്വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗ്രാന്റ് ഹൈപ്പറിലെ ജീവനക്കാരനാണ്. കത്തങ്ങന്റകത്ത് അബ്ദുള്ളയുടെയും മറിയത്തിന്റെയും മകനാണ്. ഭാര്യ: ഉമ്മുകുല്‍സു. മക്കള്‍: മുഹമ്മദ് റാഷിദ്,

കോടിക്കൽ ശറഫുൽ ഇസ്ലാം മദ്രസയ്ക്ക് കുടിനീരേകി സാന്ത്വനം കടലൂർ കുവൈത്ത്; ഉദ്ഘാടനം ചെയ്തത് സാന്ത്വനത്തിന്റെ ആറാമത് കുടിവെള്ള പദ്ധതി

നന്തി ബസാർ: സാന്ത്വനം കൾച്ചറൽ ഓർഗനൈസേഷൻ കുവൈത്ത് ആറാമത് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കോടിക്കൽ ശറഫുൽ ഇസ്ലാം മദ്രസയിൽ നടന്നു. സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തന മണ്ഡലത്തിൽ രണ്ട് പതിറ്റാണ്ടുകാലമായി വൻമുഖം-കടലൂർ മേഖല കേന്ദ്രീകരിച്ച് കുവൈത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് സാന്ത്വനം കടലൂർ. ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ നാട്ടിൽ നടപ്പിലാക്കിയ സാന്ത്വനതിന്റെ നിലവിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് കുടിവെള്ള

അത്തോളി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ അന്തരിച്ചു

കുവെെത്ത് സിറ്റി: അത്തോളി സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ അന്തരിച്ചു. അത്തോളി പറമ്പത്ത് സ്വദേശി റഫീഖ് മാട്ടുവയല്‍ ആണ് മരിച്ചത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മെമ്പര്‍ ആയ റഫീഖ് അഹമദിയില്‍ റെസ്റ്റോറന്റ് ജീവനക്കാരനായിരുന്നു. ഹസന്‍ കോയയുടെയും ആയിഷക്കുട്ടിയുടെയും മകനാണ്. ഭാര്യ: ശാഹിദ. രണ്ട് കുട്ടികളുണ്ട്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി

കുവൈത്തിലെ കൊയിലാണ്ടിക്കാരുടെ കൂട്ടായ്മയായ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ കൊയിലാണ്ടിക്കാരുടെ കൂട്ടായ്മയായ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. കെ.ടി.എ ബാഡ്മിന്റൺ ടൂർണമെന്റ് 2022 എന്ന ടൂർണമെന്റിന്റെ പ്രചരണത്തിന്റെ ഭാഗമായി ഭാരവാഹികൾ അൽ റായിലെ ടോം & ജെറി റസ്റ്ററന്റ് സന്ദർശിച്ചു. മാനേജിങ്ങ് ഡയറക്ടർ ഷബീർ മണ്ടോളിക്ക് ടൂർണമെന്റ് ബ്രോഷർ ഹർഷദ് പാറക്കൽ കൈമാറി. ഷാഹുൽ ബേപ്പൂർ, റിഹാബ്

പയ്യോളി സ്വദേശി കുവൈത്തില്‍ അന്തരിച്ചു

കുവൈത്ത് സിറ്റി: പയ്യോളി സ്വദേശി കുവൈത്തില്‍ അന്തരിച്ചു. മേലടി മൂന്നുകുണ്ടന്‍ ചാലില്‍ ജമാലുദ്ദീന്‍ ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു. കുവൈത്തിലെ ജഹ്‌റയില്‍ റസ്റ്ററന്റ് ജീവനക്കാരനായിരുന്നു. മുപ്പത് വര്‍ഷത്തോളമായി കുവൈത്തില്‍ പ്രവാസിയാണ്. കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ ജഹ്‌റ ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: സോഫിയ. മക്കള്‍: ജംഷീര്‍, ജസ്‌ന.