ഓണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം; വിയ്യൂരിലെ വി.പി.രാജൻ കലാ സാംസ്കാരിക കേന്ദ്രത്തിന്റെ ഓണാഘോഷ പരിപാടികൾ 25 മുതൽ


കൊയിലാണ്ടി: വിയ്യൂർ അരീക്കൽ താഴെ വി.പി.രാജൻ കലാ സാംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം ‘ഓണപ്പൂവിളി-2023’ ഓഗസ്റ്റ് 25 മുതൽ നടക്കും. അരീക്കൽ താഴെ അരീക്കൽ കുഞ്ഞിക്കണാരൻ നായർ നഗറിൽ വച്ച് ഓഗസ്റ്റ് 25, 26, 27 തിയ്യതികളിലാണ് പരിപാടി നടക്കുക.

ഓണാഘോഷത്തിന്റെ ഭാഗമായി 25 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് താലൂക്ക് തലത്തിൽ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തും. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായാണ് ക്വിസ് മത്സരം നടത്തുക. സ്വാതന്ത്ര്യസമര ചരിത്രമാണ് ക്വിസ്സിന്റെ വിഷയം.

വൈകീട്ട് ആറ് മണിക്ക് നടക്കുന്ന സാംസ്കാരിക സദസ്സ് പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായ പ്രൊഫ. കൽപ്പറ്റ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ശിവദാസ് ചേമഞ്ചരി, മുചുകുന്ന് പത്മനാഭൻ എന്നിവരെ ആദരിക്കും. തുടർന്ന് രണ്ടാൾ നാടകം ‘മൃഗം’ അരങ്ങേറും. ശേഷം എയ്ഞ്ചൽ ഡാൻസ് സ്ക്കൂളിന്റെ നൃത്താവിഷ്ക്കാരം അയ്യപ്പൻ ഉണ്ടാകും.

ഓഗസ്റ്റ്  26 ന് വൈകിട്ട് ആറ് മണിക്ക് നടക്കുന്ന സാംസകാരിക സദസ്സിൽ അരുൺ മണമ്മൽ സംസാരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ ദൃശ്യം 2023 അരങ്ങേറും.

ഓഗസ്റ്റ് 27 ന് സമാപന സമ്മേളനം പ്രശസ്ത ശാനരചയിതാവ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് സ്കോർ പിയൻസ് സക്കൂൾ ഓഫ് അക്കാദമി അവതരിപ്പിക്കുന്ന മെഗാ ഷോ ഉണ്ടാകും.