പാട്ട് പാടുന്നതിനിടെ ചൈനീസ് കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു, ആറ് വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പാലക്കാട് നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ കാണാം


പാലക്കാട്: പാട്ട് പാടുന്നതിനിടെ ചൈനീസ് കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു. പാലക്കാട് ജില്ലയിലെ കല്ലിക്കോടാണ് സംഭവം. പാട്ട് പാടുകയായിരുന്ന ആറ് വയസുകാരി ഫിന്‍സ ഐറിന്‍ അപകടത്തില്‍ പരിക്കേല്‍ക്കാതെ തലനാരിഴയ്ക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു.

ഓണ്‍ലൈനായി 600 രൂപയ്ക്ക് വാങ്ങിയ ചൈനീസ് നിര്‍മ്മിത മൈക്കാണ് ചാര്‍ജ് ചെയ്ത് കൊണ്ട് പാട്ട് പാടുന്നതിനിടെ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്ക് ശേഷം മുറിയിലാകെ പുക നിറഞ്ഞു. കുട്ടി മൈക്കില്‍ പാട്ട് പാടുന്നതിന്റെയും മൈക്ക് വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിക്കുന്നതിന്റെയും ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൈക്കിന്റെ കമ്പനി വ്യക്തമല്ലാത്തതിനാല്‍ പരാതി നല്‍കാനാകുന്നില്ല എന്നാണ് കുടുംബം പറയുന്നത്.

വീഡിയോ കാണാം: