Tag: Palakkad
പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് അപകടം; മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം
പാലക്കാട്: കല്ലടിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട്- പാലക്കാട് സംസ്ഥാനപാതയില്‍ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം. കരിമ്പ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലെത്തിയ ലോറി നിയന്ത്രണംവിട്ട വീടിനോട് ചേര്‍ന്ന് മരത്തില്‍ ഇടിച്ച് മറിയുകയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വൈകുന്നേരം
പാലക്കാട് വോട്ടെടുപ്പ് മാറ്റി; ഉപതെരഞ്ഞെടുപ്പ് നവംബര്‍ 20ന്
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ തിയ്യതി മാറ്റി. നവംബര്‍ 20ലേക്കാണ് വോട്ടെടുപ്പ് മാറ്റിയത്. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് നടപടി. നവംബര്‍ 13നായിരുന്നു നേരത്തെ വോട്ടെടുപ്പ് തീരുമാനിച്ചത്. കല്‍പ്പാത്ത രഥോത്സവം നടക്കുന്ന സാഹചര്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടെടുപ്പ് തിയ്യതി മാറ്റണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. Summary: Palakkad polling postponed; The by-election is on November
പാട്ട് പാടുന്നതിനിടെ ചൈനീസ് കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു, ആറ് വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പാലക്കാട് നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ കാണാം
പാലക്കാട്: പാട്ട് പാടുന്നതിനിടെ ചൈനീസ് കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു. പാലക്കാട് ജില്ലയിലെ കല്ലിക്കോടാണ് സംഭവം. പാട്ട് പാടുകയായിരുന്ന ആറ് വയസുകാരി ഫിന്‍സ ഐറിന്‍ അപകടത്തില്‍ പരിക്കേല്‍ക്കാതെ തലനാരിഴയ്ക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു. ഓണ്‍ലൈനായി 600 രൂപയ്ക്ക് വാങ്ങിയ ചൈനീസ് നിര്‍മ്മിത മൈക്കാണ് ചാര്‍ജ് ചെയ്ത് കൊണ്ട് പാട്ട് പാടുന്നതിനിടെ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്ക് ശേഷം മുറിയിലാകെ പുക നിറഞ്ഞു.
മണ്ണാര്‍ക്കാട് സഹോദരിമാരായ മൂന്ന് പേര്‍ കുളത്തില്‍ മുങ്ങി മരിച്ചു; അപകടം ഉപ്പയുടെ കണ്‍മുന്നില്‍
പാലക്കാട്: സഹോദരിമാരായ മൂന്ന് പേര്‍ കുളത്തില്‍ മുങ്ങി മരിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഭീമനാട് കോട്ടോപ്പാടത്താണ് സംഭവം. ഭീമനാട് പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയ നാഷിദ (26), റംഷീന (23), റിന്‍ഷി (18) എന്നിവരാണ് മരിച്ചത്. ഉപ്പയുടെ കണ്‍മുന്നിലാണ് പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങിത്താഴ്ന്നത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. ഒരാള്‍ വെള്ളത്തില്‍ വീണത് കണ്ട് രക്ഷിക്കാനിറങ്ങിയതായിരുന്നു ബാക്കി രണ്ട് പേരും.
പാലക്കാട് ലക്കിടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; നാലംഗ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു- വീഡിയോ കാണാം
പാലക്കാട്: പാലക്കാട് ലക്കിടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തുവെച്ചാണ് സംഭവം. കാറിലുണ്ടായിരുന്ന നാലംഗ സംഘം പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. കാറിന്റെ അടിഭാഗത്തുനിന്നും തീയും പുകയും ഉയരുകയായിരുന്നു. റോഡിലുണ്ടായിരുന്നവര്‍ സിഗ്നല്‍ നല്‍കിയതോടെ ഡ്രൈവര്‍ വാഹനം ഒരുവശത്തേക്ക് ഒതുക്കി നിര്‍ത്തി. വാഹനത്തിലുണ്ടായിരുന്ന കുട്ടിയടക്കമുള്ള യാത്രക്കാരെ പുറത്തിറക്കി സുരക്ഷിതമായ അകലത്തിലേക്ക്
പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ നാല് പേര്‍ക്ക് ഷോക്കേറ്റു, ഒരാള്‍ ഐ.സി.യുവില്‍; അപകടം പാലക്കാട്
പാലക്കാട്: പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ നാല് പേര്‍ക്ക് ഷോക്കേറ്റു. പാലക്കാട് ജില്ലയിലെ മേല്‍മുറിയിലാണ് സംഭവം. പരിക്കേറ്റവരില്‍ ഒരാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. റൊണാള്‍ഡോയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് നേരിട്ട് ഷോക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. നേരത്തേ കണ്ണൂരില്‍ ഫ്‌ളക്‌സ്
‘ഞാന്‍ ചത്ത് പോയിരുന്നെങ്കിലോ? നിങ്ങള് വലിയ വണ്ടിയാണെന്ന് കരുതി ചെറിയ വണ്ടിക്കാര്‍ക്ക് ഇവിടെ ജീവിക്കണ്ടേ?’; ഇടിച്ച് വീഴ്ത്താന്‍ ശ്രമിച്ച സ്വകാര്യ ബസ്സിനെ ഒന്നര കിലോമീറ്റര്‍ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് തടഞ്ഞ് നടുറോഡില്‍ ചോദ്യം ചെയ്ത് യുവതി (വീഡിയോ കാണാം)
പാലക്കാട്: കൂറ്റനാടിന് സമീപം അപകടകരമായ രീതിയില്‍ ഓടിച്ച ബസ് തടഞ്ഞ് നിര്‍ത്തി നടുറോഡില്‍ ചോദ്യം ചെയ്ത് യുവതി. ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂര്‍ സ്വദേശി സാന്ദ്രയാണ് പാലക്കാട് ഗുരുവായൂര്‍ റൂട്ടില്‍ മരണയോട്ടം നടത്തി സര്‍വീസ് നടത്തിയ ‘രാജപ്രഭ’ ബസ് തടഞ്ഞിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. രാവിലെ സാന്ദ്ര റോഡിലൂടെ പോകുമ്പോള്‍ പുറകില്‍ നിന്ന് വന്ന ബസ് തൊട്ടുരുമ്മി
പാലക്കാട് മേലാമുറിയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്; അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)
പാലക്കാട്: മേലാമുറിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. പാലക്കാട് കാണിക്കാമാതാ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷയാണ് മറിഞ്ഞത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പതിനൊന്ന് കുട്ടികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. റോഡിന് കുറുകെ ബൈക്ക് തള്ളിമാറ്റുമ്പോഴായിരുന്നു അപകടം. അപകടം നടന്നതിന് പിന്നാലെ നാട്ടുകാര്‍ ഓടിക്കൂടി മറിഞ്ഞുവീണ ഓട്ടോറിക്ഷ പൊന്തിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം
പാലക്കാട് വീണ്ടും അരുംകൊല; മലമ്പുഴയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു
പാലക്കാട്: സ്വാതന്ത്ര്യദിനത്തലേന്ന് പാലക്കാടിനെ നടുക്കി വീണ്ടും കൊലപാതകം. മലമ്പുഴയില്‍ സി.പി.എം പ്രാദേശിക നേതാവ് കൊട്ടേക്കാട് കുന്നംക്കോട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഷാജഹാന്‍. നാല്‍പ്പത് വയസായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതേ കാലോടെയാണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ രണ്ട് പേരാണ് വീടിനടുത്ത് വച്ച് ഷാജഹാനെ ആക്രമിച്ച് കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക വിവരം.
ഡി.വൈ.എഫ്.ഐ ഭാരവാഹിയായ ഇരുപത്തിനാലുകാരിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നു; അരുംകൊല നടന്നത് പാലക്കാട്, പ്രതി കീഴടങ്ങി
പാലക്കാട്: പൊതുപ്രവര്‍ത്തകയായ യുവതിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നു. പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിക്കടുത്ത് കോന്നല്ലൂരിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ സുര്യപ്രിയയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസില്‍ കീഴടങ്ങി. സുജീഷും സൂര്യപ്രിയയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിലെ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച