പാലക്കാട് ലക്കിടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; നാലംഗ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു- വീഡിയോ കാണാം


പാലക്കാട്: പാലക്കാട് ലക്കിടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തുവെച്ചാണ് സംഭവം. കാറിലുണ്ടായിരുന്ന നാലംഗ സംഘം പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.

ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. കാറിന്റെ അടിഭാഗത്തുനിന്നും തീയും പുകയും ഉയരുകയായിരുന്നു. റോഡിലുണ്ടായിരുന്നവര്‍ സിഗ്നല്‍ നല്‍കിയതോടെ ഡ്രൈവര്‍ വാഹനം ഒരുവശത്തേക്ക് ഒതുക്കി നിര്‍ത്തി. വാഹനത്തിലുണ്ടായിരുന്ന കുട്ടിയടക്കമുള്ള യാത്രക്കാരെ പുറത്തിറക്കി സുരക്ഷിതമായ അകലത്തിലേക്ക് മാറ്റി.

തീകെടുത്താനുള്ള സൗകര്യങ്ങള്‍ അടുത്തെങ്ങുമില്ലാതിരുന്നതിനാല്‍ ആളുകള്‍ക്ക് കാര്‍ കത്തുന്നത് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുമ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തിയിരുന്നു.

വീഡിയോ: