പാലക്കാട് മേലാമുറിയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്; അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)


പാലക്കാട്: മേലാമുറിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. പാലക്കാട് കാണിക്കാമാതാ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷയാണ് മറിഞ്ഞത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പതിനൊന്ന് കുട്ടികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. റോഡിന് കുറുകെ ബൈക്ക് തള്ളിമാറ്റുമ്പോഴായിരുന്നു അപകടം.

അപകടം നടന്നതിന് പിന്നാലെ നാട്ടുകാര്‍ ഓടിക്കൂടി മറിഞ്ഞുവീണ ഓട്ടോറിക്ഷ പൊന്തിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുട്ടികളുമായി ഓട്ടോ വരുന്നതിനിടെ റോഡിലൂടെ ഒരാള്‍ ബൈക്ക് തള്ളുന്നുണ്ടായിരുന്നു.

ഇയാളുടെ കൈയില്‍ നിന്ന് ബൈക്ക് തെന്നിനീങ്ങിയതോടെ ബൈക്കിൽ തട്ടാതിരിക്കാൻ ഓട്ടോറിക്ഷാ ഡ്രൈവര്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് ഓട്ടോറിക്ഷ മറിഞ്ഞത്. പരിക്കേറ്റ കുട്ടികളെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

വീഡിയോ കാണാം: