Tag: Autoriksha

Total 8 Posts

ഷോക്കേറ്റ് തളര്‍ന്നുവീണ് കാക്ക, ഓടിയെത്തി പ്രഥമശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിച്ച് മേപ്പയ്യൂരിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍; മനസിന് കുളിരേകുന്ന വീഡിയോ കാണാം

മേപ്പയ്യൂര്‍: ഷോക്കേറ്റ് തളര്‍ന്നു വീണ കാക്കയ്ക്ക് രക്ഷകരായി മേപ്പയ്യൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍. മേപ്പയ്യൂരിലെ ഓട്ടോ ഡ്രൈവറായ ജനകീയമുക്ക് കരിങ്ങാറ്റിമ്മല്‍ രജീഷിന്റെ നേതൃത്വത്തിലാണ് കാക്കയെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മേപ്പയ്യൂര്‍ ഓട്ടോസ്റ്റാന്റിന് സമീപമാണ് സംഭവം. വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് തളര്‍ന്നുവീണ കാക്കയെ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തി രജീഷ് രക്ഷപ്പെടുത്തുകയായിരുന്നു. ഷോക്കേറ്റ കാക്ക ചലനമില്ലാതെ കിടക്കുന്നതുകണ്ടപ്പോള്‍

തിരുവങ്ങൂർ സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവറായ കോരപ്പുഴ പാലത്തിന് സമീപം വയലില്‍ രതീഷ് അന്തരിച്ചു

എലത്തൂര്‍: കോരപ്പുഴ പാലത്തിന് സമീപം വയലില്‍ രതീഷ് അന്തരിച്ചു. മുപ്പത്തിയേഴ് വയസായിരുന്നു. തിരുവങ്ങൂർ സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പരേതനായ ഗോപിയുടെയും ദേവിയുടെയും മകനാണ്. സഹോദരന്‍ ജിതേഷ് കഴിഞ്ഞ വര്‍ഷം അസുഖം ബാധിച്ച് മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

കാറ് റോഡിലേക്ക് ഇറക്കുന്നതിനിടെ ഓട്ടേറിക്ഷയിൽ തട്ടി, നിയന്ത്രണം വിട്ട് ബസിലിടിച്ച് ഓട്ടോ; വയനാട്ടിൽ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ​ഗുരുതര പരിക്ക്

കല്‍പ്പറ്റ: വയനാട്ടിൽ കെ.എസ്.ആര്‍.ടി.സി. ബസ്സും ഓട്ടോറിക്ഷയും കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുട്ടില്‍ വാര്യാട് ദേശീയപാതയിലാണ് അപകടം സംഭവിച്ചത്. മുട്ടിലിലെ ഓട്ടോ ഡ്രൈവര്‍ എടപ്പെട്ടി വക്കന്‍വളപ്പില്‍ വി.വി. ഷെരീഫ് (50), ഓട്ടോ യാത്രിക എടപ്പെട്ടി ചുള്ളിമൂല കോളനിയിലെ അമ്മിണി എന്നിവരാണ് മരിച്ചത്. സഹയാത്രികയും ഇതേ കോളനിവാസിയുമായ ശാരദയെ ഗുരുതര

നാല് പേർ ചേർന്ന് തടഞ്ഞു നിർത്തി, യാത്രക്കാരെ വലിച്ചിറക്കാൻ ശ്രമിച്ചു; കോഴിക്കോട് സ്വകാര്യ ബസിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം

കോഴിക്കോട് : കോഴിക്കോടിലെ മടവൂരിൽ സ്വകാര്യ ബസ്സിന്‌ നേരെ വീണ്ടും ഓട്ടോ ഡ്രൈവർമാരുടെ അതിക്രമമെന്ന് ആരോപണം. ബസ് യാത്രക്കാരെ ബലം പ്രയോഗിച്ച് ഇറക്കി കൊണ്ട് പോകാൻ ഓട്ടോ ഡ്രൈവർമാർ ശ്രമിച്ചെന്നാണ് പരാതി. കൊടുവള്ളിയിൽ നിന്ന് മഖാമിലേക്ക് സർവീസ് നടത്തുന്ന ബസ്സിന്‌ നേരെയാണ് അതിക്രമം നടന്നത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. സംഭവത്തിൽ കുന്ദമംഗലം പോലീസ് അന്വേഷണം

ധാർമ്മികിനായി കാവുംവട്ടത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾ സമാഹരിച്ച തുക ചികിത്സാ ഫണ്ടിലേക്ക് കൈമാറി

കൊയിലാണ്ടി: ലുക്കീമിയ ബാധിച്ച കാവുംവട്ടത്തെ നാലുവയസുകാരന്‍ ധാര്‍മ്മികിനായി കാവുംവട്ടത്തെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സമാഹരിച്ച തുക ചികിത്സാ ഫണ്ടിലേക്ക് കൈമാറി. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷകള്‍ ഓടിയത് ധാര്‍മ്മികിന് വേണ്ടിയായിരുന്നു. കാവുംവട്ടം ഓട്ടോറിക്ഷാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരമായിരുന്നു ഇത്. ഓട്ടോറിക്ഷാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ഷിജു കെ.കെയാണ് തുക കൈമാറിയത്. ധാര്‍മ്മിക് ചികിത്സാ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫാസില്‍,

കാരുണ്യത്തിന്റെ മൂന്ന് ചക്രങ്ങൾ; കാവുംവട്ടത്തെ ഓട്ടോറിക്ഷകൾ ഇന്ന് സർവ്വീസ് നടത്തിയത് ഗുരുതര രോഗം ബാധിച്ച നാലു വയസുകാരൻ ധാർമ്മികിന്റെ ചികിത്സയ്ക്കായി

കൊയിലാണ്ടി: കാവുംവട്ടത്തെ ഓട്ടോറിക്ഷകളിൽ ഇന്ന് സഞ്ചരിച്ചവരെല്ലാം കാരുണ്യത്തിന്റെ ഭാഗമായിരിക്കുകയാണ്. ലുക്കീമിയ എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന നാലുവയസുകാരൻ ധാർമ്മികിന്റെ ചികിത്സയ്ക്കായാണ് ഇന്ന് കാവുംവട്ടത്തെ ഓട്ടോറിക്ഷകൾ ഓടിയത്. കാവുംവട്ടം ഓട്ടോറിക്ഷാ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഇന്ന് ഓട്ടോറിക്ഷകൾ കുഞ്ഞു ധാർമ്മികിനായി ഓടിയത്. ധാർമ്മികിന്റെ ചികിത്സാ ഫണ്ടിലേക്ക് പണം സ്വരൂപിക്കാനായി നാട്ടുകാരും വിവിധ സംഘടനകളും വൈവിധ്യമായ

ഓട്ടോയ്ക്ക് കുറുകെ ചാടി തെരുവുനായ, വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറിഞ്ഞു; കോഴിക്കോട് തൊണ്ടയാട് ഓട്ടോ ​ഡ്രെെവർക്ക് ദാരുണാന്ത്യം

കോഴിക്കോട്: തെരുവ് നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് വെ​ട്ടി​ച്ച ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രെെവർ മരിച്ചു. കോ​ഴി​ക്കോ​ട് പൊ​റ്റ​മ​ല്‍ സ്വ​ദേ​ശി ക​ന​ക​നാ​ണ് മ​രി​ച്ച​ത്. തൊ​ണ്ട​യാ​ട് ബൈ​പാ​സ് ജം​ഗ്ഷ​നി​ല്‍ ഇ​ന്ന് രാ​വി​ലെയാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈപ്പാസില്‍ വെച്ച്‌ നായ ഓട്ടോയ്ക്ക് കുറുകെ ചാടുകയായിരുന്നു. തുടർന്ന് ഓട്ടോ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറിയുകയായിരുന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ക​ന​ക​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും

പാലക്കാട് മേലാമുറിയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്; അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

പാലക്കാട്: മേലാമുറിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. പാലക്കാട് കാണിക്കാമാതാ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷയാണ് മറിഞ്ഞത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പതിനൊന്ന് കുട്ടികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. റോഡിന് കുറുകെ ബൈക്ക് തള്ളിമാറ്റുമ്പോഴായിരുന്നു അപകടം. അപകടം നടന്നതിന് പിന്നാലെ നാട്ടുകാര്‍ ഓടിക്കൂടി മറിഞ്ഞുവീണ ഓട്ടോറിക്ഷ പൊന്തിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം