Tag: Explosion
കണ്ടുകൊണ്ടിരുന്ന ടി.വി പൊട്ടിത്തെറിച്ചു, മേശയും ജനലും കത്തിനശിച്ചു; അപകടം കോട്ടയത്ത്
കോട്ടയം: പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ടി.വി പൊട്ടിത്തെറിച്ചു. കോട്ടയം ജില്ലയിലെ ഉല്ലല തലയാഴം പഞ്ചായത്തിലാണ് സംഭവം. മണമേല്‍ത്തറ ഉണ്ണിയുടെ വീട്ടിലെ ടി.വിയാണ് വീട്ടുകാര്‍ കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ചത്. ഇതേ തുടര്‍ന്ന് വീടിന്റെ ജനലും സമീപത്തുണ്ടായിരുന്ന മേശയും കത്തിനശിച്ചു. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം ഉണ്ടായത്. ഉണ്ണിയുടെ ഭാര്യ ഗീതയും മൂത്ത മകളും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
പാട്ട് പാടുന്നതിനിടെ ചൈനീസ് കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു, ആറ് വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പാലക്കാട് നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ കാണാം
പാലക്കാട്: പാട്ട് പാടുന്നതിനിടെ ചൈനീസ് കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു. പാലക്കാട് ജില്ലയിലെ കല്ലിക്കോടാണ് സംഭവം. പാട്ട് പാടുകയായിരുന്ന ആറ് വയസുകാരി ഫിന്‍സ ഐറിന് അപകടത്തില്‍ പരിക്കേല്‍ക്കാതെ തലനാരിഴയ്ക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു. ഓണ്‍ലൈനായി 600 രൂപയ്ക്ക് വാങ്ങിയ ചൈനീസ് നിര്‍മ്മിത മൈക്കാണ് ചാര്‍ജ് ചെയ്ത് കൊണ്ട് പാട്ട് പാടുന്നതിനിടെ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്ക് ശേഷം മുറിയിലാകെ പുക നിറഞ്ഞു.