ഗാന്ധി ജയന്തിയോടനുബന്ധിച്ച് മൂടാടി പഞ്ചായത്തില്‍ ശുചീകരണം; ഒപ്പം മാലിന്യമുക്ത പ്രതിജ്ഞയും (വീഡിയോ കാണാം)


കൊയിലാണ്ടി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണ പ്രവൃത്തി നടത്തി മൂടാടി ഗ്രാമപഞ്ചായത്ത്. ശുചീകരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാര്‍ മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊണ്ട് നിര്‍വ്വഹിച്ചു.

വാര്‍ഡ് മെമ്പര്‍ എം.കെ.മോഹനന്‍ അധ്യക്ഷനായി. ഹമീദ് യു.കെ.വി.ടി.മനോജ്, ജമാല്‍ മുത്തായം, സിറാജ് മുത്തായം എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ആര്‍.പി.കെ രാജീവ് കുമാര്‍ സ്വാഗതവും, വികസന സമിതി അംഗം വി.ടി.ബിജീഷ് നന്ദിയും പറഞ്ഞു.

ഹരിതകര്‍മ്മ സേനാ അംഗങ്ങള്‍, തൊഴിലുറപ്പു തൊഴിലാളികള്‍, കുടുംബ ശ്രീ പ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും രാഷ്ട്രീയ സാമൂഹ്യ കലാസാംസ്‌ക്കാരിക സംഘടനാ പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

വീഡിയോ കാണാം: