Tag: CK Sreekumar

Total 11 Posts

ഗാന്ധി ജയന്തിയോടനുബന്ധിച്ച് മൂടാടി പഞ്ചായത്തില്‍ ശുചീകരണം; ഒപ്പം മാലിന്യമുക്ത പ്രതിജ്ഞയും (വീഡിയോ കാണാം)

കൊയിലാണ്ടി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണ പ്രവൃത്തി നടത്തി മൂടാടി ഗ്രാമപഞ്ചായത്ത്. ശുചീകരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാര്‍ മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊണ്ട് നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം.കെ.മോഹനന്‍ അധ്യക്ഷനായി. ഹമീദ് യു.കെ.വി.ടി.മനോജ്, ജമാല്‍ മുത്തായം, സിറാജ് മുത്തായം എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ആര്‍.പി.കെ രാജീവ് കുമാര്‍ സ്വാഗതവും,

മൂടാടിക്കാരുടെ ഓണം കളറാക്കാൻ ഇത്തവണ സ്വന്തം മണ്ണിൽ വിരിഞ്ഞ പൂക്കളുണ്ടാകും; സി.കെ.ജി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ വീമംഗലത്ത് പൂക്കൃഷി

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡായ വീമംഗലത്ത് പൂക്കൃഷി ആരംഭിച്ചു. സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രവാസി കാർഷിക കൂട്ടായ്മയായ ലൈലാക്ക് ഗ്രൂപ്പ് ആണ് മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കൃഷി ആരംഭിച്ചത്. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ പൂച്ചെടി നട്ടുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മൂടാടി കൃഷി

പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരം, ഒപ്പം കുരുന്നുകളുടെ കലാപരിപാടികളും ഗാനമേളയും; മൂടാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ അങ്കണവാടി സെന്റർ ദിനാഘോഷം ശ്രദ്ധേയമായി

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ 116-ാം നമ്പർ അങ്കണവാടി സെന്റർ ദിനാഘോഷവും ആദരിക്കലും അനുമോദനവും ശ്രദ്ധേയമായി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രജുല ടി.എം അധ്യക്ഷയായി. ബാലൻ അമ്പാടി ചടങ്ങിലെ മുഖ്യാതിഥിയായി. 86 വയസ് കഴിഞ്ഞ ചെണ്ടവാദ്യം, തെയ്യം, അനുഷ്ടാന കലാകാരനായ കേളു പണിക്കരെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. കൂടാതെ

വനിതാ സംരംഭക പദ്ധതിയിൽ മൂടാടി പഞ്ചായത്തിന് മറ്റൊരു പൊൻതൂവൽ കൂടി; എട്ടാം വാർഡിൽ സുഭിക്ഷം അരവ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡായ മുചുകുന്ന് നോർത്തിൽ സുഭിക്ഷം അരവ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാറാണ് ഉദ്ഘാടനം ചെയ്തത്. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.പി. അഖില അധ്യക്ഷയായി. മൂടാടി ഗ്രാമ പഞ്ചായത്തിലെ വനിതാ സംരഭക പദ്ധതിയുടെ ഭാഗമായാണ് അരവ് കേന്ദ്രം എട്ടാം വാർഡിൽ പ്രവർത്തനമാരംഭിച്ചത്. പഞ്ചായത്തിന്റെ രണ്ട് ലക്ഷം

നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയത് 1245 പേർ, ചെലവഴിച്ചത് ഏഴര കോടി രൂപ; ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മൂടാടി ഗ്രാമപഞ്ചായത്തിന് ആദരം

കൊയിലാണ്ടി: പന്തലായനി ബ്ലോക്കിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ മൂടാടി ഗ്രാമപഞ്ചായത്തിന് ആദരം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മൂടാടി ഗ്രാമപഞ്ചായത്തിനുള്ള ഉപഹാരം പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു മഠത്തിൽ അധ്യക്ഷത വഹിച്ചു. 2022-23 വർഷത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ 7.49

സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച് അവർ; മൂടാടിയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറി

കൊയിലാണ്ടി: മൂടാടിയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ഉടമകൾക്ക് കൈമാറി. ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ എഗ്രിമെൻ്റ് വച്ചവരിൽ പണി പൂർത്തീകരിച്ചു കഴിഞ്ഞ വർക്കാണ് താക്കോൽ നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ താക്കോൽ ദാനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, വാർഡ് മെമ്പർ സുനിത സി.എം, അസിസ്റ്റൻറ് സെക്രട്ടറി

കുരുന്നുകൾക്കിനി കുടിവെള്ളം മുട്ടില്ല; അങ്കണവാടിയ്ക്കായി കുഴൽ കിണർ നിർമ്മിച്ച് നൽകി മൂടാടി ജുമാ മസ്ജിദ് സലഫി കമ്മിറ്റി

കൊയിലാണ്ടി: അങ്കണവാടിക്കായി കുഴൽ കിണർ നിർമ്മിച്ച് നൽകി പള്ളിക്കമ്മിറ്റി. മൂടാടി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ അച്ചോത്ത് അങ്കണവാടിക്കായാണ് മൂടാടി ജുമാ മസ്ജിദ് സലഫി കമ്മിറ്റി കുഴൽ കിണറും മോട്ടോറും നൽകിയത്. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ കുഴൽ കിണറും മോട്ടോറും ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുമതി അധ്യക്ഷയായി. പി.കെ.സുഹൈബ്, പി.വി.ഗംഗാധരൻ, സോമൻ പി.വി, ബിന്ദു എന്നിവർ

മൂടാടി പഞ്ചായത്തില്‍ നിന്ന് ‘വിമാനം പറന്നുയര്‍ന്നു’; ജി.ഐ.എസ് മാപ്പിങ്ങിന് തുടക്കം

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജി.ഐ.എസ് മാപ്പിങ്ങ് പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിന്റെ മുഴുവന്‍ വിവരങ്ങളും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സര്‍വ്വേ നടത്തുന്ന പദ്ധതിയാണ് ഇത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഡ്രോണ്‍ (ആളില്ലാ വിമാനം) പറത്തിക്കൊണ്ട് നിര്‍വ്വഹിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ എല്ലാ തദ്ദേശ

വെള്ളക്കെട്ട് പരിഹരിക്കാൻ കൾവെർട്ടുകൾ, ഫൂട്-ഓവർ ബ്രിഡ്ജുകൾ; ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലുള്ള പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാനായി എൻ.എച്ച്.എ.ഐ അധികൃതർ എത്തി, വിവിധ ഉറപ്പുകൾ ഇങ്ങനെ

മൂടാടി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിവിധ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാനായി ദേശീയപാതാ അതോറിറ്റി (എൻ.എച്ച്.എ.ഐ) അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഗോപാലപുരം മുതൽ നന്തിയിലെ ഇരുപതാം മൈൽ വരെയുള്ള ഭാഗങ്ങളിലാണ് അധികൃതർ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾക്കൊപ്പം സന്ദർശിച്ചത്. ഗോഖലെ സ്കൂൾ പരിസരത്ത് പഞ്ചായത്ത് റോഡ് തടയപ്പെടുന്ന പ്രശ്‌നത്തിന് ഇവിടെ സർവീസ് റോഡ് ഇല്ലാത്ത

മുചുകുന്ന് വലിയമലയില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത ദാറുസ്സലാം കോംപ്ലക്‌സിലെ ശിലാഫലകം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു; പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തതിന്റെ വിരോധമെന്ന് സൂചന

കൊയിലാണ്ടി: മുചുകുന്ന് വലിയമലയിലെ ദാറുസ്സലാം കോംപ്ലക്‌സില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലെ ശിലാഫലകം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്ത ദാറുസ്സലാം എഡ്യു വില്ലേജിലെ കെട്ടിടത്തിലുണ്ടായിരുന്ന ശിലാഫലകമാണ് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്. ശനിയാഴ്ച രാവിലെ 10 മണിക്കാണ് എഡ്യു വില്ലേജ് ഉദ്ഘാടനം നടന്നത്.