മൂടാടിക്കാരുടെ ഓണം കളറാക്കാൻ ഇത്തവണ സ്വന്തം മണ്ണിൽ വിരിഞ്ഞ പൂക്കളുണ്ടാകും; സി.കെ.ജി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ വീമംഗലത്ത് പൂക്കൃഷി


മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡായ വീമംഗലത്ത് പൂക്കൃഷി ആരംഭിച്ചു. സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രവാസി കാർഷിക കൂട്ടായ്മയായ ലൈലാക്ക് ഗ്രൂപ്പ് ആണ് മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കൃഷി ആരംഭിച്ചത്.

മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ പൂച്ചെടി നട്ടുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മൂടാടി കൃഷി ഓഫീസർ പി.ഫൗസിയ മുഖ്യാതിഥിയായി. വാർഡ് മെമ്പർ എം.കെ.മോഹനൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മൂടാടി പഞ്ചായത്ത്‌ എ.ഡി.സി രാമചന്ദ്രൻ കൊയിലോത്ത്, രവി നവരാഗ്, നാരായണൻ മണാണ്ടത്തിൽ, നാണു കെ.ടി, ബഷീർ കുണ്ടൻ്റവിട, മനോജ് വി.ടി, മാലിനി രാജീവ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

സി.കെ.ജി പൂർവ്വ വിദ്യർത്ഥി കൂട്ടായ്മയായ “കൃഷിക്കൂട്ടം” ചെയർമാൻ ശശി.എസ്.നായർ സ്വാഗതവും ലൈലാക്ക് കൺവീനർ ഇന്ദിര ശ്രീധരൻ നന്ദിയും പറഞ്ഞു.