‘മെല്ലെ സ്‌കൂട്ടറില്‍ കയറിയിരുന്നു, പിന്നെ വണ്ടിയുമായി ഒറ്റപ്പോക്ക്’ താമരശ്ശേരിയില്‍ പട്ടാപ്പകല്‍ സ്‌കൂട്ടര്‍ മോഷണം, സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)


താമരശ്ശേരി: താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നും പട്ടാപ്പകല്‍ സ്‌കൂട്ടര്‍ കടത്തിക്കൊണ്ടുപോയി. പൊലീസ് സ്റ്റേഷന് സമീപത്തെ ജ്വല്ലറി ഉടമ അബ്ബാസിന്റെ സ്‌കൂട്ടറാണ് മോഷണം പോയത്. മോഷ്ടാവ് സ്‌കൂട്ടറില്‍ കയറി വണ്ടിയുമായി പോകുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് മുമ്പായിരുന്നു സംഭവം. ജ്വല്ലറി ഉടമ അബ്ബാസ് സ്‌കൂട്ടറില്‍ നിന്നും കീ വെച്ച് കടയിലേക്ക് കയറിപ്പോയി. ഇതിനു പിന്നാലെയാണ് യുവാവ് വാഹനവുമായി കടന്നുകളഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് അബ്ബാസ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വീഡിയോ കാണാം: