Tag: Thamarassery
താമരശ്ശേരിയില്‍ മയക്കുമരുന്നുമായി സഹോദരങ്ങള്‍ പിടിയില്‍; പിടിച്ചെടുത്തത് എം.ഡി.എം.എയും കഞ്ചാവും
താമരശ്ശേരി: മയക്കുമരുന്നുമായി സഹോദരങ്ങള്‍ പിടിയില്‍. മൂന്നുപേരാണ് പിടിയിലായത്. ഓമശ്ശേരി പെരിവില്ലി ചാത്തച്ചന്‍കണ്ടി വീട്ടില്‍ മുഹമ്മദ് റാഷിദ്, സഹോദരന്‍ അബ്ദുള്‍ ജവാദ്, ഇവരുടെ പിതൃ സഹോദരന്റെ മകനായ പുത്തൂര്‍ മങ്ങാട് പടിഞ്ഞാറെ തൊടിക മുഹമ്മദ് സല്‍മാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 19ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കോഴിക്കോട് റൂറല്‍ എസ്.പി പി.നിധിന്‍ രാജിന്റെ
താമരശ്ശേരി ചുരത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ചു; യാത്രക്കാരുടെ പരാതിയില്‍ കോഴിക്കോട് സ്വദേശിയായ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
താമരശ്ശേരി: താമരശ്ശേരി ചുരത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ച കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്കെതിരെ നടപടി. ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവറും കോഴിക്കോട് സ്വദേശിയുമായ മുഹമ്മദ് റാഫിഖിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. കൊടുവള്ളി ആര്‍.ടി.ഒ ആണ് നടപടിയെടുത്തത്. ശനിയാഴ്ചയാണ് നടപടിക്കാധാരമായ സംഭവം നടന്നത്. വൈകുന്നേരം 4.50-ന് കല്പറ്റയില്‍നിന്ന് കോഴിക്കോട്ടേക്ക് പോകവെ റാഫിഖ് ഫോണില്‍
താമരശ്ശേരിയില്‍ വ്യാപാരി തൂങ്ങിമരിച്ച നിലയില്‍
താമരശ്ശേരി: താമരശ്ശേരിയില്‍ വ്യാപാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അംല സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ പുത്തന്‍വീട്ടില്‍ അസീസാണ് മരിച്ചത്. അറുപത്തിനാല് വയസായിരുന്നു. ഇന്നലെ രാവിലെ മുതല്‍ അസീസിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചിലില്‍ നടത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് കടയുടെ മുകളിലെ മുറിയില്‍ മൃതദേഹം കണ്ടത്. സാമ്പത്തിക ബാധ്യതയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കവേ വീണു, വിദ്യാര്‍ഥിനിയ്ക്ക് ജീവന്‍ തിരിച്ചുകിട്ടിയത് താമരശ്ശേരി സ്വദേശിനിയായ വനിതാ കോണ്‍സ്റ്റബിളിന്റെ ദ്രുതഗതിയിലുള്ള ഇടപെടല്‍ കാരണം
താമരശ്ശേരി: നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കവേ് വീണ വിദ്യാര്‍ഥിനിയെ ജീവിതത്തിലേക്ക് വലിച്ചുകയറ്റി താമരശ്ശേരി സ്വദേശിനിയായ വനിതാ കോണ്‍സ്റ്റബിള്‍. പരപ്പന്‍പൊയില്‍ വാടിക്കലിലെ ആര്‍.പി.എഫ് കോണ്‍സ്റ്റബിളായ കെ.ടി.അപര്‍ണയുടെ സമയോചിതമായ ഇടപെടലാണ് നിഹാരികയെന്ന വിദ്യാര്‍ഥിനിയ്ക്ക് തുണയായത്. ഉഡുപ്പി റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കൈയില്‍ നിറയെ സാധനങ്ങളുമായി തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കവേയാണ് നിഹാരിക വീണത്.
പ്രായപൂര്‍ത്തിയാവാത്ത അഞ്ചോളം വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചെന്ന് പരാതി, താമരശ്ശേരിയില്‍ ബാർബർ ഷോപ്പ് നടത്തിപ്പുകാരൻ പിടിയിൽ
താമരശ്ശേരി: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ താമരശ്ശേരിയില്‍ യുവാവ് പിടിയില്‍. കട്ടിപ്പാറ ചമല്‍ പിട്ടാപ്പള്ളി പി.എം സാബു(44)വിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ബാര്‍ഷോപ്പ് നടത്തിപ്പുകാരനാണ് പിടിയിലായ സാബു. അഞ്ചോളം വിദ്യാര്‍ത്ഥികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോക്‌സോ ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. Summary:
താമരശ്ശേരിയില്‍ കാറില്‍ കടത്തുകയായിരുന്ന ലഹരിവസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍; പിടിച്ചെടുത്തത് എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കള്‍
താമരശ്ശേരി: താമരശ്ശേരിയില്‍ കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളുമായി യുവാക്കള്‍ പിടിയില്‍. തച്ചപൊയില്‍ സ്വദേശികളായ തര്‍ഹിബ്, ഷജീര്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി മിനി ബൈപ്പാസ് റോഡില്‍ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് രണ്ടു ഗ്രാം എം.ഡി.എം.എ അടക്കമുള്ള ലഹരി വസ്തുക്കള്‍ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച KL 17 S 9764 നമ്പറിലുള്ള കാറിലാണ് ഇവര്‍
പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; പോക്‌സോ കേസില്‍ താമരശ്ശേരിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍
താമരശ്ശേരി: പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ താമരശ്ശേരിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കരിഞ്ചോല നെരോംപാറമ്മല്‍ എന്‍.പി.ബഷീര്‍ (55), കരിഞ്ചോല സ്വഹാബ് (18), കരിഞ്ചോല മുഹമ്മദ് റാഷിദ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആറുകേസുകളിലായി ഏഴുപേര്‍ പീഡിപ്പിച്ചെന്നാണ് പരാതി. ഇതില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനിലും
സീറ്റില്ലാത്തതിനാല്‍ യാത്രക്കാരനെ മടക്കിയയച്ചു; താമരശ്ശേരിയില്‍ പ്രകോപിതരായ അഞ്ചംഗ സംഘം കെ.എസ്.ആര്‍.ടി.സിയ്ക്ക് കുറുകെ കാര്‍ നിര്‍ത്തി, ഡ്രൈവറെ ആക്രമിച്ചു
താമരശ്ശേരി: താമരശ്ശേരിയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് നേരെ ആക്രമണം. സീറ്റില്ലാത്തതിനാല്‍ യാത്രക്കാരനെ മടക്കി അയച്ചതാണ് പ്രകോപനത്തിന് കാരണം. കോഴിക്കോട് നിന്നും ബംഗളുരുവിലേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസില്‍ രാത്രി രണ്ടുമണിയോട് കൂടിയാണ് സംഭവം. ഒരു യാത്രക്കാരനെത്തി സീറ്റുണ്ടോയെന്ന് ചോദിച്ചു, ഇല്ലെയെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തിരിച്ചുപോയി. പിന്നീട് കൂട്ടാളികളായ നാലുപേരെക്കൂടി കൂട്ടി കാറില്‍ ബസിനെ പിന്തുടര്‍ന്ന് ബസിന് കുറുകെ നിര്‍ത്തി
താമരശ്ശേരി പരപ്പന്‍പൊയിലില്‍ യുവാവിന് വെട്ടേറ്റു; ആക്രമിച്ചത് കൊടുവാള്‍ ഉപയോഗിച്ച്
താമരശ്ശേരി: പരപ്പന്‍പൊയിലില്‍ യുവാവിന് വെട്ടേറ്റു. പരപ്പന്‍ പൊയില്‍ സ്വദേശി മേടോത്ത് അജ്‌നാസിനാണ് വെട്ടേറ്റത്. രാത്രി പത്തരയോടെ പരപ്പന്‍പൊയില്‍ അങ്ങാടിയിലാണ് സംഭവം നടന്നത്. ബന്ധുവായ മേടോത്ത് ഷാജി കൊടുവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നെന്നാണ് അജ്‌നാസ് പറയുന്നത്. കഴുത്തിന് നേരെ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ കൈകൊണ്ട് തടയുകയും ഇതേത്തുടര്‍ന്ന് കൈക്ക് വെട്ടേല്‍ക്കുകയുമായിരുന്നു. പരിക്കേറ്റ അജ്‌നാസ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ദുബൈയില്‍
വാടകവീട് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന, പിടിച്ചെടുത്തത് വന്‍തോതില്‍ എം.ഡി.എം.എ; താമരശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട, അഞ്ച് പേര്‍ അറസ്റ്റില്‍
താമരശ്ശേരി: താമരശ്ശേരിയില്‍ വന്‍മയക്കുമരുന്ന് വേട്ട. മണാശ്ശേരി ഭാഗത്ത് നടത്തിയ പരിശോധനയില്‍ 616.5ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ എക്‌സൈസ് സംഘം പിടികൂടിയിട്ടുണ്ട്. താമരശ്ശേരി തച്ചംപൊയില്‍ വെളുപ്പാന്‍ചാലില്‍ മുബഷീര്‍ (24), പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍ ആഷിഖ് (34) എന്നിവരാണ് ആദ്യം പിടിയിലായത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും രണ്ട് മൊബൈല്‍ ഫോണുകളും 72500രൂപയും ഇവരില്‍