Tag: Bike Theft

Total 14 Posts

കോഴിക്കോട് ഉടമസ്ഥന്റെ കണ്‍മുന്നില്‍വെച്ച് ബൈക്കുമായി കടന്നുകളഞ്ഞ് കള്ളന്‍; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: പന്നിയങ്കരയില്‍ ഉടമസ്ഥന്റെ കണ്‍മുന്നില്‍വെച്ച് ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞ് യുവാവ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പന്നിയങ്കരയിലെ സുഹൃത്ത് വിജയകുമാറിനെ കാണാനെത്തിയ കിഴക്കഞ്ചേരി പാറക്കുളം വീട്ടില്‍ സതീഷ് കുമാറിന്റെ ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. വിജയകുമാറിന്റെ വീടിന് മുന്നിലെ റോഡില്‍ ബൈക്ക് നിര്‍ത്തിയിട്ട് അദ്ദേഹവുമായി സംസാരിക്കുകയായിരുന്നു സതീഷ്. ഈ സമയത്ത് ഇവിടെയെത്തിയ മോഷ്ടാവ് ബൈക്കുമായി കടന്നുകളയുകയായിരുന്നു. സതീഷും

കൊയിലാണ്ടി കൃഷ്ണ തിയേറ്ററിന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി

കൊയിലാണ്ടി: കൊയിലാണ്ടി കൃഷ്ണ തിയേറ്ററിന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. പന്തലായനി കാട്ടുവയല്‍ സ്വദേശി ശ്രീമേഷിന്റെ ബൈക്കാണ് മോഷണം പോയത്. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെ ടൗണിലെത്തിയ ശ്രീമേഷ് കൃഷ്ണ തിയേറ്ററിന് എതിര്‍വശത്തായി ബൈക്ക് പാര്‍ക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്ന് 3മണിക്ക് ബൈക്കെടുക്കാന്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം പോയതായി മനസിലായത്. ബൈക്കില്‍ സൂക്ഷിച്ച ബാഗില്‍ റേഷന്‍ കാര്‍ഡ്,

എ.ഐ ക്യാമറ ‘റൂട്ട് മാപ്പ്’ നല്‍കിയ ബൈക്ക് മോഷ്ടാവ് അരിക്കുളം ഏക്കാട്ടൂര്‍ സ്വദേശി; പ്രതിയെ അതിസാഹസികമായി പിടികൂടി പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ്

മേപ്പയ്യൂര്‍: എ.ഐ ക്യാമറ ‘റൂട്ട് മാപ്പ്’ നല്‍കിയത് പൊലീസിന് തുണയായി. കാഞ്ഞങ്ങാട് നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവ് പേരാമ്പ്രയില്‍ പിടിയിലായി. അരിക്കുളം ഏക്കാട്ടൂര്‍ സ്വദേശി പുനത്തില്‍ മീത്തല്‍ അഭിനവ് (19) ആണ് പിടിയിലായത്. പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്. അതേസമയം ബൈക്ക് കണ്ടെത്താനായില്ല. സംഘത്തിലെ രണ്ടാമന്‍ ബൈക്കുമായി മുങ്ങിയെന്നാണ് അഭിനവിന്റെ മൊഴി.

‘മെല്ലെ സ്‌കൂട്ടറില്‍ കയറിയിരുന്നു, പിന്നെ വണ്ടിയുമായി ഒറ്റപ്പോക്ക്’ താമരശ്ശേരിയില്‍ പട്ടാപ്പകല്‍ സ്‌കൂട്ടര്‍ മോഷണം, സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

താമരശ്ശേരി: താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നും പട്ടാപ്പകല്‍ സ്‌കൂട്ടര്‍ കടത്തിക്കൊണ്ടുപോയി. പൊലീസ് സ്റ്റേഷന് സമീപത്തെ ജ്വല്ലറി ഉടമ അബ്ബാസിന്റെ സ്‌കൂട്ടറാണ് മോഷണം പോയത്. മോഷ്ടാവ് സ്‌കൂട്ടറില്‍ കയറി വണ്ടിയുമായി പോകുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് മുമ്പായിരുന്നു സംഭവം. ജ്വല്ലറി ഉടമ അബ്ബാസ് സ്‌കൂട്ടറില്‍ നിന്നും കീ വെച്ച് കടയിലേക്ക് കയറിപ്പോയി. ഇതിനു പിന്നാലെയാണ്

ലഹരി ഉപയോഗിക്കാനും ആര്‍ഭാടജീവിതത്തിനും പണം വേണം; വാഹന മോഷണം പതിവാക്കിയ കുട്ടിക്കള്ളന്മാര്‍ കോഴിക്കോട് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വിവിധയിടങ്ങളില്‍നിന്ന് വാഹനങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ഏഴുപേരെ പോലീസ് പിടികൂടി. നഗരത്തില്‍ വാഹന മോഷണക്കേസുകള്‍ പതിവായതിനെത്തുടര്‍ന്ന് സിറ്റി പോലീസ് മേധാവി രാജ്പാല്‍ മീണയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പാണ് പ്രതികളെ പിടികൂടിയത്. ഇതില്‍ മൂന്നുപേര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരും പലതവണ ചികിത്സയ്ക്ക് വിധേയരായവരുമാണെന്ന് പോലീസ് പറഞ്ഞു. രാത്രിയില്‍ വീടുവിട്ടിറങ്ങി മോഷ്ടിച്ച

റെയില്‍വേ സ്റ്റേഷന്റെ സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. ശനിയാഴ്ച രാവിലെ ആറ് മണിക്ക് നിര്‍ത്തിയിട്ട ബൈക്കെടുക്കാന്‍ രാത്രി ഒന്‍പത് മണിക്ക് ഉടമയെത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയതായി മനസിലായത്. കെ.എല്‍. 56 എഫ് 4256 നമ്പര്‍ പാഷന്‍ പ്രോ ബ്ലാക്ക് ബൈക്കാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് ഉടമ സതീഷ് ബാബു

പള്‍സര്‍ ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ച് വില്‍ക്കല്‍; പ്രായപൂര്‍ത്തിയാവാത്ത ഒരാളുള്‍പ്പെടെ മൂന്ന് പേരാമ്പ്ര സ്വദേശികള്‍ പിടിയില്‍

പേരാമ്പ്ര: ബൈക്ക് മോഷണക്കേസില്‍ പേരാമ്പ്ര സ്വദേശികള്‍ പിടിയില്‍. പേരാമ്പ്ര സ്വദേശികളായ അല്‍ഫര്‍ദാന്‍ (18), വിനയന്‍ (48) പ്രായംപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് വയനാട് വെള്ളമുണ്ട എസ്.ഐ. ഷറഫുദ്ദീനും സംഘവും അറസ്റ്റുചെയ്തത്. തരുവണയില്‍നിന്ന് കഴിഞ്ഞദിവസം മോഷണംപോയ ബൈക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികള്‍ വലയിലായത്. ഈ സംഘത്തോടൊപ്പം പ്രായംപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്ളതായി പോലീസ് പറഞ്ഞു. വയനാട്ടിലും അയല്‍ജില്ലകളിലുമായി പതിനഞ്ചോളം ബൈക്കുകള്‍

സ്വകാര്യസ്ഥാപനത്തിനുമുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ചു: നമ്പര്‍ പ്ലേറ്റില്ലാതെ സഞ്ചരിക്കുന്നതിനിടെ പോലീസ് പിടികൂടി, ബൈക്ക് മോഷണക്കേസില്‍ കോഴിക്കോട് മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: ബൈക്ക് മോഷ്ടിച്ച മൂന്ന് യുവാക്കളെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശി കൊരമ്പയില്‍ വീട്ടില്‍ എം. അനസ് റഹ്മാന്‍ (20), വെസ്റ്റ്ഹില്‍ കണിയാറമ്പത്ത് വീട്ടില്‍ വി. സോനു (27), നെല്ലിക്കോട് അടമ്പാട്ട് മീത്തല്‍ വീട്ടില്‍ ടി. അക്ഷയ് (25) എന്നിവരെയാണ് പിടിയിലായത്. പത്താം തീയതി രാത്രി കല്ലായി റോഡിലെ സ്വകാര്യസ്ഥാപനത്തിനുമുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക്

ബൈക്ക് മോഷണം പോയെന്ന് പരാതി നല്‍കി മടങ്ങവെ മോഷ്ടാവും ബൈക്കും ഉടമയുടെ മുന്നില്‍പ്പെട്ടു, പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും ജയിലിലേക്ക് കൊണ്ടുപോകുംവഴി രക്ഷപ്പെട്ട് കള്ളന്‍, ഒടുവില്‍ ബാര്‍ബര്‍ഷോപ്പില്‍വെച്ച് പിടിവീണു; പയ്യാനക്കല്‍ സ്വദേശിയായ മോഷ്ടാവ് പിടിയിലായതിങ്ങനെ

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ബൈക്ക് മോഷണം പോകുന്നത് നിത്യ സംഭവമായി മാറിയിട്ടുണ്ട്. ചില ബൈക്കുകള്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സാഹചര്യങ്ങളുമുണ്ട്. എന്നാല്‍ നഷ്ടപ്പെട്ട ബൈക്കുമായി മോഷ്ടാവ് ഉടമയുടെ കണ്‍മുന്നില്‍ തന്നെ ചെന്നുപെട്ടാലോ. ഇത്തരമൊരു അവസ്ഥയാണ് കഴിഞ്ഞദിവസം കോഴിക്കോട് നടന്നത്. കടലുണ്ടി പഞ്ചായത്തംഗമായ പ്രവീണിന്റെ ബൈക്കായിരുന്നു മോഷണം പോയത്. കോട്ടൂളിയില്‍വെച്ച് ബൈക്ക് നഷ്ടപ്പെട്ടത്

കൊയിലാണ്ടി ബസ് സ്റ്റാന്റിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി

കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. ബസ് ഡ്രൈവറായ സനലിന്റെ ബൈക്കാണ് മോഷണം പോയത്. ശനിയാഴ്ച രാവിലെ ബസ് സ്റ്റാന്റ് പരിസരത്ത് നിർത്തിയിട്ടതായിരുന്നു. ചുവപ്പും കറുപ്പും നിറമുള്ള KL-47-A-1825 ഹീറോ ഹോണ്ട പാഷന്‍ പ്ലസ് ബൈക്കാണ് മോഷണം പോയത്. രാവിലെ പതിനൊന്ന് മണിയോടെയാണ് ബൈക്ക് നഷ്ടപ്പെട്ടതായി മനസിലായത്. കൊയിലാണ്ടി