കൊയിലാണ്ടി കൃഷ്ണ തിയേറ്ററിന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി


കൊയിലാണ്ടി: കൊയിലാണ്ടി കൃഷ്ണ തിയേറ്ററിന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. പന്തലായനി കാട്ടുവയല്‍ സ്വദേശി ശ്രീമേഷിന്റെ ബൈക്കാണ് മോഷണം പോയത്.

ഇന്ന് ഉച്ചയ്ക്ക് 2.30ഓടെ ടൗണിലെത്തിയ ശ്രീമേഷ് കൃഷ്ണ തിയേറ്ററിന് എതിര്‍വശത്തായി ബൈക്ക് പാര്‍ക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്ന് 3മണിക്ക് ബൈക്കെടുക്കാന്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം പോയതായി മനസിലായത്. ബൈക്കില്‍ സൂക്ഷിച്ച ബാഗില്‍ റേഷന്‍ കാര്‍ഡ്, വണ്ടിയുടെ രേഖകള്‍, ചെക്ക് ബുക്ക് തുടങ്ങിയ വിലപ്പെട്ട രേഖകളുണ്ട്.

കെഎല്‍ 56 X 0981 നമ്പര്‍ ബ്ലാക്ക് ജുപിറ്ററാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് ഉടമ പോലീസില്‍ പരാതി നല്‍കി.

ബൈക്കിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9947654440, 8156888580 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് ഉടമ അറിയിച്ചു.