റെയില്‍വേ സ്റ്റേഷന്റെ സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. ശനിയാഴ്ച രാവിലെ ആറ് മണിക്ക് നിര്‍ത്തിയിട്ട ബൈക്കെടുക്കാന്‍ രാത്രി ഒന്‍പത് മണിക്ക് ഉടമയെത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയതായി മനസിലായത്.

കെ.എല്‍. 56 എഫ് 4256 നമ്പര്‍ പാഷന്‍ പ്രോ ബ്ലാക്ക് ബൈക്കാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് ഉടമ സതീഷ് ബാബു കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വാഹനത്തെക്കുറിച്ച് വിവിരം ലഭിക്കുന്നവര്‍ 9656819386, 9539247614 എന്നീ നമ്പറുകളിലൊന്നിൽ അറിയിക്കണമെന്ന് ഉടമ അഭ്യർത്ഥിച്ചു.