Tag: bike missing

Total 13 Posts

കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. കാരയാട് സ്വദേശി ശ്യാംജിത്തിന്റെ ബൈക്കാണ് മോഷണം പോയത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് നിര്‍ത്തിയിട്ട ബൈക്ക് ചൊവ്വാഴ്ച രാവിലെ 10മണിയോടെ എടുക്കാന്‍ എത്തിയപ്പോഴാണ് മോഷണം പോയതായി മനസിലായത്. കെ.എല്‍ 52 ഡി 6845 നമ്പര്‍ ഹോണ്ട ഷൈന്‍ ബൈക്കാണ് മോഷണം പോയത്.

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും അരിക്കുളം സ്വദേശിയുടെ ബൈക്ക് കാണാതായതായി പരാതി

കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട അരിക്കുളം സ്വദേശിയുടെ ബൈക്ക് കാണാതായതായി പരാതി. അരിക്കുളം കാരയാട് സ്വദേശി സിബലിന്റെ ബൈക്കാണ് കാണാതായത്. കെ.എല്‍. 11 എച്ച് 4189 എന്ന നമ്പറിലുള്ള ബൈക്കാണ് മോഷണം പോയത്. അഞ്ച് ദിവസം  മുമ്പ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വാഹനം നിര്‍ത്തിയിട്ടശേഷം ട്രെയിന്‍ യാത്രപോയതായിരുന്നു. തിരിച്ചുവന്ന് നോക്കുമ്പോള്‍ ബൈക്ക് കാണാതായെന്നാണ് കൊയിലാണ്ടി

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കൊല്ലം സ്വദേശിയുടെ ബൈക്ക് കാണാതായതായി പരാതി

കൊയിലാണ്ടി: കൊല്ലം സ്വദേശിയുടെ ബൈക്ക് കാണാതായതായി പരാതി. കൊയിലാണ്ടി ഗവ. താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്ക് പുറത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് ഞായറാഴ്ച വൈകുന്നേരം മോഷണം പോയത്. കൊല്ലം നടുവിലക്കണ്ടി ശ്രീശന്റെ ഉടമസ്ഥതയിലുള്ള KL-56-E-1693 നമ്പര്‍ ഹീറോ ഹോണ്ട ഗ്ലാമര്‍ ബൈക്കാണ് കാണാതായത്. മകന്റെ ചികിത്സയ്ക്കായി വൈകുന്നേരം മൂന്ന് മണിയോടെ ആശുപത്രിയിലെത്തിയതായിരുന്നു ശ്രീശന്‍. പിന്നീട് രാത്രി

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ട ബൈക്ക് കാണാതായതായി പരാതി

കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ബൈക്ക് കാണാതായതായി പരാതി. KL 55 C 9403 നമ്പര്‍ ഉള്ള  യുണികോണ്‍ ബൈക്കാണ് കാണാതായത്. മൂടാടി ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ജെയ്‌സലിന്റേതാണ് ബൈക്ക്. പിഷാരികാവ് ഉത്സവത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണമുള്ളതിനാല്‍ ജോലി കഴിഞ്ഞ് ബൈക്കില്‍ റെയില്‍വേ സ്റ്റേഷനിലെത്തി അവിടെ വണ്ടി പാര്‍ക്ക് ചെയ്തശേഷം മലപ്പുറത്തേക്ക് പോയതായിരുന്നു.

റെയില്‍വേ സ്റ്റേഷന്റെ സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. ശനിയാഴ്ച രാവിലെ ആറ് മണിക്ക് നിര്‍ത്തിയിട്ട ബൈക്കെടുക്കാന്‍ രാത്രി ഒന്‍പത് മണിക്ക് ഉടമയെത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയതായി മനസിലായത്. കെ.എല്‍. 56 എഫ് 4256 നമ്പര്‍ പാഷന്‍ പ്രോ ബ്ലാക്ക് ബൈക്കാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് ഉടമ സതീഷ് ബാബു

ഉള്ളൂര്‍ ആശാരിക്കല്‍ ക്ഷേത്രത്തിനടുത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയതായി പരാതി

കൊയിലാണ്ടി: ഉള്ളൂര്‍ ആശാരിക്കല്‍ ക്ഷേത്രത്തിനടുത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയതായി പരാതി. നടേരി ഒറ്റക്കണ്ടം മലയില്‍ ചാലില്‍ മിഥുനിന്റെ സ്കൂട്ടറാണ് മോഷണം പോയത്. KL-56-X-0543 നമ്പറിലുള്ള സുസുക്കി അവനിസ് 125 മോഡല്‍ സ്കൂട്ടർ ആണ് മോഷണം പോയത്. അത്തോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്കൂട്ടറിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9544033376, 8089453376 എന്നീ നമ്പറുകളിലോ

ഈ വണ്ടികൾ മറയുന്നത് എങ്ങോട്ട്? തുടർക്കഥയായി കൊയിലാണ്ടിയിലെ വാഹന മോഷണം; പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണമെന്ന് പോലീസ്

കൊയിലാണ്ടി: ‘പള്ളിയിൽ പോയിട്ടിറങ്ങി വന്നതായിരുന്നു, അതും നട്ടുച്ച നേരത്ത്, തിരികെ വന്നപ്പോൾ വണ്ടി കാണാനില്ല,’ കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ മുതൽ സബ് ജയിലിനു മുന്നിൽ നിന്ന് വരെ, വാഹനം അപ്രത്യക്ഷമാകുന്ന കഥകൾ കൊയിലാണ്ടിയിൽ തുടർകഥയാകാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ ഇതിനൊരു തടയിടാൻ കഴിയാത്തതിൽ അമർഷത്തിലാണ് നാട്ടുകാർ. ഇരുട്ടിന്റെ മറവിൽ മാത്രമല്ല പട്ടാപ്പകലും മോഷണം കുശാലായി നടക്കുന്നുണ്ട്.

കൊയിലാണ്ടിയില്‍ വീണ്ടും വണ്ടി മോഷണം; ബപ്പന്‍കാട് നിര്‍ത്തിയിട്ട കോതമംഗലം സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ചതായി പരാതി

കൊയിലാണ്ടി: കൊയിലാണ്ടി ബപ്പന്‍കാട് നിര്‍ത്തിയിട്ട ബൈക്ക് കാണാനില്ലെന്ന് പരാതി. നവംബര്‍ പതിനഞ്ച് ചൊവ്വാഴ്ചയാണ് ബൈക്ക് കാണാതായത്. കെ.എല്‍.18 ആര്‍ 3616 നമ്പറിലുള്ള ചുവന്ന പാഷന്‍ പ്രോ ബൈക്കാണ് മോഷണം പോയത്. കെ.എസ്.ഇ.ബി ഓവര്‍സിയറായ കോതമംഗലം സ്വദേശി സുനില്‍ ബപ്പന്‍കാട് ഒരു കടയുടെ സമീപം നിര്‍ത്തിയിട്ടതായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസിലും ട്രാഫിക്ക് വിഭാഗത്തിലും പരാതി നല്‍കിയിട്ടുണ്ട്.

കൊയിലാണ്ടി സബ് ജയിലിനു സമീപം നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയതായി പരാതി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീണ്ടും ഇരുചക്ര വാഹന മോഷണം. കൊയിലാണ്ടി സബ് ജയിലിനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയതായാണ് പരാതി. കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപം താമസിക്കുന്ന മുസ്തഫ.കെ.ബിയുടെ സ്കൂട്ടറാണ് മോഷണം പോയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. KL-56-T-8083 നമ്പറിലുള്ള ഗ്രേ കളർ ആക്ടിവയാണ് മോഷണം പോയത്. സബ് ജയിലിനു സമീപത്തുള്ള മുസ്ലിം

രാത്രി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനം രാവിലെ കാണാനില്ല; പുളിയഞ്ചേരി സ്വദേശിയുടെ മോട്ടോര്‍ സൈക്കിള്‍ കാണാനില്ലെന്ന് പരാതി

കൊയിലാണ്ടി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനം കാണാനില്ലെന്ന് പരാതി. പുളിയഞ്ചേരി സ്വദേശി സൂരജ്‌ലാലിന്റെ kL 56 V 6159 നമ്പര്‍ ആക്‌സിസ് 125 വണ്ടിയാണ് കാണാതായത്. രാത്രി വീടിന് മുന്നില്‍ നിര്‍ത്തിയട്ട വാഹനം ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കാണാതായത്. പുലര്‍ച്ചെ റോഡില്‍ മൂന്ന് ചെറുപ്പക്കാര്‍ വാഹനം സ്റ്റാര്‍ട്ടാക്കി പോയത് കണ്ടതായി അയല്‍വാസികള്‍ പറയുന്നു എന്ന് സൂരജ്