കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ട ബൈക്ക് കാണാതായതായി പരാതി


കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ബൈക്ക് കാണാതായതായി പരാതി. KL 55 C 9403 നമ്പര്‍ ഉള്ള  യുണികോണ്‍ ബൈക്കാണ് കാണാതായത്.

മൂടാടി ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ജെയ്‌സലിന്റേതാണ് ബൈക്ക്. പിഷാരികാവ് ഉത്സവത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണമുള്ളതിനാല്‍ ജോലി കഴിഞ്ഞ് ബൈക്കില്‍ റെയില്‍വേ സ്റ്റേഷനിലെത്തി അവിടെ വണ്ടി പാര്‍ക്ക് ചെയ്തശേഷം മലപ്പുറത്തേക്ക് പോയതായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം 4.30നാണ് ബൈക്ക് ഇവിടെ പാര്‍ക്ക് ചെയ്തത്. റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് സമീപത്താണ് വണ്ടി പാര്‍ക്ക് ചെയ്തിരുന്നതെന്ന് ജെയ്‌സല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബൈക്കിനെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9656756999, 9847444336 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.