കൊയിലാണ്ടിയില്‍ വീണ്ടും വണ്ടി മോഷണം; ബപ്പന്‍കാട് നിര്‍ത്തിയിട്ട കോതമംഗലം സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ചതായി പരാതി


കൊയിലാണ്ടി: കൊയിലാണ്ടി ബപ്പന്‍കാട് നിര്‍ത്തിയിട്ട ബൈക്ക് കാണാനില്ലെന്ന് പരാതി. നവംബര്‍ പതിനഞ്ച് ചൊവ്വാഴ്ചയാണ് ബൈക്ക് കാണാതായത്.

കെ.എല്‍.18 ആര്‍ 3616 നമ്പറിലുള്ള ചുവന്ന പാഷന്‍ പ്രോ ബൈക്കാണ് മോഷണം പോയത്. കെ.എസ്.ഇ.ബി ഓവര്‍സിയറായ കോതമംഗലം സ്വദേശി സുനില്‍ ബപ്പന്‍കാട് ഒരു കടയുടെ സമീപം നിര്‍ത്തിയിട്ടതായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസിലും ട്രാഫിക്ക് വിഭാഗത്തിലും പരാതി നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി പൊലീസിലോ 8089991570 എന്ന നമ്പറിലോ ബന്ധപ്പെടുക.

കൊയിലാണ്ടി മേഖലയില്‍ ബൈക്ക് മോഷണം പതിവാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി നിരവധി ബൈക്കുകളാണ് പലദിവസങ്ങളിലായി ഇവിടെ നിന്നും മോഷണം പോയത്.